തിരു:24-ാമത് പ്രവാസി ഭാരതീയ ദിനാഘോഷ( കേരള )ത്തോടനുബന്ധിച്ചു മടങ്ങിയെത്തിയവരുൾപ്പെടെയുള്ള പ്രവാസികളുടെ ക്ഷേമ പദ്ധതിയിൽ ഉണ്ടായിട്ടുളള ന്യൂനതകൾ പരിഹരിക്കുന്നതിനും പ്രവാസി പെൻഷൻ പദ്ധതിയിൽ നടപ്പിലാക്കിയ കടുത്ത സമ്മർദ്ദങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ചും സമഗ്രമായ ആശയാവിഷ്ക്കാരം നടത്തുന്നതിന് ഈ മാസം 10-ാം തീയതി ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ സെക്രട്ടറിയേറ്റിന് സമീപമുള്ള പത്മാ കഫേ ഹാളിൽ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നു. നോർക്കാ – റൂട്ട് സ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അജിത് കോളശ്ശേരി ഉദ്ഘാടനം ചെയ്യും.പെൻഷൻ വെൽഫയർ ബോർഡ് ഡെവലപ്പ്മെന്റ് മാനേജർ വി.എം. ജോസ് മുഖ്യപ്രഭാഷണം നടത്തും. ബാങ്ക് പ്രതിനിധികൾ, ഉദ്യോഗസ്ഥർ, സംഘടനാ പ്രതിനിധികൾ ചർച്ചകൾക്ക് നേതൃത്വം നൽകും. വൈകുന്നേരം 5 മണിക്ക് ഡെപ്യൂട്ടി സ്പീക്കർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.സെമിനാറിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9847131456 എന്ന നമ്പരിൽ വിളിച്ചു പേരുകൾ രജിസ്റ്റർ ചെയ്യണമെന്നു സെക്രട്ടറി ജസ്റ്റിൻ സിൽവസ്റ്റർ അറിയിച്ചു.
Related Posts
മമ്മൂട്ടിയുടെ ഇടപെടലിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
അഞ്ചു വയസ്സുകാരി നിയക്ക് ആശ്വസമായി നടൻ മമ്മൂട്ടിയുടെ വാത്സല്യം പദ്ധതി. മമ്മൂട്ടി ഇടപെട്ടാണ് മൂത്രനാളിയിലുണ്ടായ തടസ്സം മൂലം ബുദ്ധിമുട്ട് അനുഭവിച്ച കുഞ്ഞിന് ആലുവ രാജഗിരി ആശുപത്രിയിൽ സൗജന്യ…
ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് രോഹിത് ശർമ്മ
ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഡാരിൽ മിച്ചൽ ആണ് രണ്ടാം സ്ഥാനത്ത്. ഏകദിന ബാറ്റ്സ്മാൻമാരിൽ റാച്ചിൻ…
യുകെ ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു; ദുഷ്ടശക്തികളിൽനിന്ന് ലോകം നേരിടുന്ന വെല്ലുവിളിയെന്ന് ന്യൂഡൽഹി:
യുകെ മാഞ്ചസ്റ്ററിലെ സിനഗോഗിനുനേരേയുണ്ടായ മാരകമായ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ. ദുഷ്ടശക്തികളിൽനിന്ന് ലോകം നേരിടുന്ന വെല്ലുവിളിയുടെ ഭീകരമായ മറ്റൊരു ഓർമപ്പെടുത്തലാണിതെന്ന് ഇന്ത്യ പറഞ്ഞു. “യോം കിപ്പുർ ശുശ്രൂഷകൾക്കിടെ മാഞ്ചസ്റ്ററിലെ…
