കേരള ഇസ്ലാമിക് സെൻ്റർ പ്രസിഡൻ്റ് അബൂബക്കർ ഖാസിമിയുടെ ഭാര്യ ദോഹയിൽ നിര്യാതയായി

ദോഹ: ഖത്തർ കേരള ഇസ്ലാമിക് സെൻറർ പ്രസിഡന്റും തൃശൂർ ജില്ല എസ്.എം.എഫ് പ്രസിഡന്റും ഖത്തർ കെഎംസിസി വൈസ് ചെയർമാനും ഗ്ലോബൽ സമസ്‌ത എസ്ഐസി രക്ഷാധികാരിയുമായ എ.വി. അബൂബക്കർ ഖാസിമിയുടെ പത്നി തൃശൂർ എടക്കഴിയൂർ പഞ്ചവടി റോഡ് ദാറുസ്സലാമിൽ താമസിക്കുന്ന ആമിനക്കുട്ടി (65) വയസ്സ് ഖത്തറിലെ സ്വ വസതിയിൽ നിര്യാതയായി. അലി അക്ബർ, ഹഫ്‌സ, സഫിയ, അഫീഫ, അലി അസ്ഗർ എന്നിവർ മക്കളും, ഹംസ കുട്ടി, ശിഹാബുദ്ദീൻ, ഷാനവാസ്, റനിസ, തസ്‌ലിന മരുമക്കളുമാണ്. മയ്യത്ത് നമസ്‌കാരവും ഖബറടക്കവും ഇന്ന് (തിങ്കൾ) അസർ നമസ്കാര ശേഷം ഖത്തറിലെ അബൂഹമൂർ മിസൈമീർ ഖബർസ്ഥാനിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *