കടുവയുടെ ആക്രമണത്തില്‍ മരിച്ച പ്രജീഷിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും

Kerala

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച പ്രജീഷിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക. സംസ്‌കാരം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവും.

ഇന്നലെ രാവിലെ 11 ഓടെയാണ് പാടത്ത് പുല്ലരിയാന്‍ കൂടല്ലൂര്‍ സ്വദേശി പ്രജീഷ് പോയത്. എന്നാല്‍ വൈകിട്ടും യുവാവ് തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെ കടുവയെ പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *