റാന്നി: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് അപകടം. മൂന്ന് പേർക്ക് ഗുരുതര പരിക്ക്.പത്തനംതിട്ട റാന്നിക്ക് സമീപം തുലാപ്പള്ളി ആലപ്പാട്ട് ജംക്‌ഷനിൽ ഇന്ന് രാവിലെ 7.45ഓടെയായിരുന്നു അപകടം ഉണ്ടായത്. നിരോധനം മറികടന്നാണ് തുലാപ്പള്ളി – ശബരിമല പഴയ റോഡിലൂടെ തീർഥാടക വാഹനങ്ങൾ വിടുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. പുതിയ റോഡിലൂടെയാണ് തീർഥാടക വാഹനങ്ങൾ കടത്തിവിടേണ്ടതെന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് തുലാപ്പള്ളി ഇറക്കത്ത് നിയന്ത്രണം വിട്ടത്. തുടർന്ന് ബസ് രണ്ട് കാറുകളിലും ഒരു ടൂറിസ്റ്റ് ബസിലും ഇടിക്കുകയായിരുന്നു.
