പീരുമേട്: രാജ്യാന്തര ചലചിത്ര മേളയിലെ ജനപ്രിയചിത്രമായ തന്തപ്പേരിലെ നായിക പീരുമേട് സ്വദേശി നിരഞ്ജന. വെള്ളിയാഴ്ച സമാപിച്ച മേളയിൽ മൂന്ന് പുരസ്കാകാരങ്ങളാാണ് ചിത്രം നേടിയത്. ജനപ്രിയ ചിത്രം, പ്രത്യേക ജൂറി പരാമർശം, നെറ്റ് പാക്ക് അവാർഡ് എന്നിവയാണ് ലൈഫ് ഓഫ് എ ഫാലസ് അഥവാ തന്തപ്പേര് കരസ്ഥമാക്കിയത്. ഉണ്ണികൃഷ്ണൻ ആവള ചോലനായ്ക്കർ വിഭാഗത്തിൻ്റെ ജീവിതാനുഭവങ്ങൾ പകർത്തിയ ചിത്രമാണിത്. ഈ ചിത്രത്തിലെ നായിക വേഷം ചെയ്ത ചിഞ്ചിന( നിരഞ്ജന) പീരുമേട് തോട്ട പുര ലക്ഷമി വിലാസംപി.ജെ അനിഷ് കുമാറിൻ്റെയും രാധികയുടെയും മകളാണ്.പീരുമേട് മരിയഗിരി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ഐ.എച്ച്.ആർ.ഡിയിൽ നിന്ന് പ്ലസ്ടുവും പാസ്സായി തൃപ്പുണിത്തുറ ആർ.എൽ.വി കോളജിലെ ഫൈൻ ആർട്ട്സ് ബിരുദം നേടി. കൊച്ചിൻ ബിനാലെ ഉൾപ്പെടെയുള്ള കലാരംഗത്ത് സജീവമാണ് ചിഞ്ചിന.
പീരുമേട് സ്വദേശി ചിഞ്ചിനജനപ്രിയ ചിത്രം തന്തപ്പേരിലെ നായിക
