കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെ ദിലീപിന്റെ പാസ്പോര്‍ട്ട് തിരിച്ചു നല്‍കും. പാസ്പോര്‍ട്ട് വിട്ടു കിട്ടാനുള്ള ദിലീപിന്റെ അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു.പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിന്റെ പ്രമോഷന് ആവശ്യത്തിനായി വിദേശത്തേക്ക് പോകണമെന്ന് കാണിച്ചാണ് പാസ്പോര്‍ട്ടിനായി ദിലീപ് കോടതിയെ സമീപിചിരിക്കുന്നത്.കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകള്‍ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി.
ജാമ്യ ബോണ്ടുകള്‍ അവസാനിച്ചു; ദിലീപിന് പാസ്പോര്‍ട്ട് തിരികെ നല്‍കും
