യുവനായികയായ നിഖില വിമലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘പെണ്ണ് കേസ്. ഏതുതരം വേഷങ്ങൾ കൈകാര്യം ചെയ്താലും കഥാപാത്രത്തോട് പൂർണ നീതി പുലർത്തുന്നത്തിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ നിഖില വിമൽ മറ്റൊരു ശക്തമായ കഥാപാത്രവുമായി എത്തുന്ന ‘പെണ്ണ് കേസ്’ ജനുവരി 16ന് റിലീസിനൊരുങ്ങുന്നു. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും പോസ്റ്ററുമെല്ലാം പ്രേക്ഷകർക്കിടയിൽ വലിയ കൗതുകം സൃഷ്ടിച്ചിരുന്നു. അതിന്റെ വ്യത്യസ്തതകൊണ്ട് തന്നെ ചിത്രം ശ്രദ്ധ നേടുകയും ചെയ്തു. നിഖില വിമലിനൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നു.
‘പെണ്ണ് കേസ്’ ജനുവരി 16ന് തിയേറ്ററുകളിലേക്ക്
