വയനാട് : വയനാട് ജനവാസ മേഖലയിൽ ഇറങ്ങി ഭീതിപരത്തിയ കടുവ കാട് കയറിയെന്ന് വനംവകുപ്പ്.പാതിരിയമ്പം വനഭാഗത്തേക്ക് ആണ് കടുവ പോയത്. ഇതോടെ പ്രദേശത്തെ ആശങ്കയൊഴിഞ്ഞുവെന്നും വനംവകുപ്പ് പറഞ്ഞു. എങ്കിലും വനമേഖലയിൽ നിരീക്ഷണം തുടരും.പനമരം ചീക്കല്ലൂരില്‍ ജനവാസ മേഖലയിലാണ് WWL 122 എന്ന 5 വയസുള്ള ആരോഗ്യവാനായ കടുവയിറങ്ങിയത്.
വയനാട് ജനവാസ മേഖലയിൽ ഇറങ്ങി ഭീതിപരത്തിയ കടുവ കാട് കയറിയെന്ന് വനംവകുപ്പ്
