തമിഴ് സിനിമയിലെ അനുഗ്രഹീത ഗായികയാണ് ചിന്മയി. തമിഴ് സിനിമ ഒരു കാലത്ത് അകറ്റി നിർത്തിയിരുന്ന ചിന്മയി ഗംഭീക തിരിച്ചു വരവാണ് നടത്തിയത്. കമൽ ഹാസനെ നായകനാക്കി മണിരത്‌നം ഒരുക്കിയ തഗ് ലൈഫിലെ ഗാനങ്ങൾ എല്ലാം വളരെ ഹിറ്റായിരുന്നു. എആർ റഹ്‌മാൻ ആയിരുന്നു സിനിമയ്ക്കായി സംഗീതം ഒരുക്കിയത്.സിനിമയിൽ ധീ പാടിയ ‘മുത്ത മഴൈ’ എന്ന ഗാനം വലിയ ഹിറ്റായിരുന്നു. സിനിമയുടെ ഓഡിയോ ലോഞ്ചിൽ ധീയ്ക്ക് പകരം ചിന്മയി ആയിരുന്നു ഈ ഗാനം ആലപിച്ചിരുന്നത്. ഈ വേർഷൻ തുടർന്ന് വലിയ വൈറലാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് മനസുതുറക്കുകയാണ് ചിന്മയി.’തമിഴ് സിനിമയ്ക്ക് ഞാൻ ഒരു ബാൻ ചെയ്യപ്പെട്ട ഗായികയും ആർട്ടിസ്റ്റുമാണ്. ആ പാട്ടിൽ നിന്ന് ഞാൻ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല അതുകൊണ്ടാകാം അത് അത്രയും ഹിറ്റായത്’, ചിന്മയിയുടെ വാക്കുകൾ.
തമിഴ് സിനിമയ്ക്ക് എന്നും ഞാനൊരു ബാൻ ചെയ്യപ്പെട്ട ഗായികയാണ് : ചിന്മയി
