വയനാട് തുരങ്കപാത നിർമ്മാണം തുടരാമെന്ന് ഹൈക്കോടതി. തുരങ്കപാതയ്ക്കുള്ള പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി തള്ളി. കൃത്യമായ പഠനം നടത്തി, വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന് സർക്കാർ അറിയിച്ചു. വയനാട് പ്രകൃതി സംരക്ഷണ സമിതി എന്ന സംഘടന സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നൽകിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നായിരുന്നു ഹർജികാർ ആവശ്യം ഉന്നയിച്ചത്.കൃത്യമായ പാരിസ്ഥിതികാഘാത പഠനം നടത്താതെയാണ് പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയതെന്നും ഹർജിക്കാർ വാദിച്ചു. മണ്ണിടിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും, പദ്ധതി പ്രദേശത്തിന്റെ പാരിസ്ഥിതിക ഘടന തകർക്കുമെന്നും പദ്ധതിക്ക് അനുമതി നൽകരുത് എന്നും ആയിരുന്നു ആവശ്യം.
വയനാട് തുരങ്കപാതക്ക് എതിരായ ഹർജി തള്ളി ഹൈക്കോടതി
