കൊടുങ്ങല്ലൂർ: K L C A കോട്ടപ്പുറം രൂപത സമിതിയുടെ നേതൃത്വത്തിൽ 2024 25 വർഷത്തിൽ വിദ്യാഭ്യാസ മേഖലയിലും കലാകായികരംഗത്തും മികവ് തെളിയിച്ച രൂപതയിലെ വിദ്യാർത്ഥികളെ അനുമോദിച്ച് നടത്തിയ എൻഡോവ്മെന്റ് അവാർഡ് വിതരണോൽഘാടനം കോട്ടപ്പുറം രൂപത മെത്രാൻ റവ.ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിർവഹിച്ചു. ലത്തീൻ സമുദായത്തിന്റെ ഉന്നതി യുവതലമുറയുടെ കൈകളിലാണെന്നും ചെറിയ ചെറിയ ഗ്രൂപ്പുകൾ ആക്കി ഈ വിദ്യാർത്ഥികളെ നിരീക്ഷിച്ചുകൊണ്ടും പ്രോത്സാഹിപ്പിച്ചു കൊണ്ടും യുവതലമുറയെ വളർത്തിയെടുക്കാൻ സമുദായം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും, സ്വപ്നങ്ങൾ കണ്ട് ഉറങ്ങുന്നവർ ആകാതെ ഉണർന്നിരിക്കുമ്പോൾ സ്വപ്നത്തിന്റെ പൂർത്തീകരണത്തിനായി പരിശ്രമിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അഭിവന്ദ്യ അംബ്രോസ് പിതാവ് പറഞ്ഞു. കോട്ടപ്പുറം വികാസ് ആൽബർടൈൻ ആനിമേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ രൂപതാ പ്രസിഡണ്ട് അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ചു, കെ എൽ സി എ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷെറി .ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. മുൻ രൂപതാ പ്രസിഡണ്ട് മാരായ ഇ.ഡി. ഫ്രാൻസിസ്, അലക്സ് താളുപാടത്ത്, ജോൺസൺ മങ്കുഴി, ഷൈജ ടീച്ചർ, ജോൺസൺ വാളൂർ, ജോസഫ് കോട്ട പറമ്പിൽ, ടോമി തൗണ്ടശ്ശേരി, കൊച്ചുത്രേസ്യ ഫ്രാൻസിസ്, സേവ്യർ പുതുശ്ശേരി, അഗസ്റ്റിൻ ചിറയത്ത്, ജെയിംസ് ഇലിഞ്ഞിവേലിൽ,ഡഗ്ലസ്, ജിതാ ജോണി എന്നിവർ പ്രസംഗിച്ചു
KLCA എൻഡോമെന്റ് അവാർഡ് വിതരണം നടത്തി
