വൈസ്മെൻ ഇൻ്റർനാഷണൽ മിഡ് വെസ്റ്റ് ഇൻഡ്യാ റീജിയൺ സോൺ ഒന്നും സൗത്ത് ചിറ്റൂർ ക്ലബ്ബും സംയുക്തമായി ചാവറ സ്പെഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ കലോൽസവത്തിൽ ഇടുക്കി ജില്ലയിലെ അടിമാലി മച്ചിപ്ലാവ് കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂൾ ഓവറാൾ ചാമ്പ്യൻമാരായി. മധ്യകേരളത്തിലെ എറണാകുളം, തൃശൂർ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ 500 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത കലോൽസവത്തിൽ പെയിൻ്റിംഗ്, കളറിംങ് , പെൻസിൽ ഡ്രോയിംഗ്, ഡാൻസ്, പാട്ട് തുടങ്ങിയ 11 ഇനം മത്സരങ്ങൾ ഏഴ് വ്യത്യസ്ത വേദികളിൽ അരങ്ങേറി.രാവിലെ 9 മണിക്ക് കൂനമ്മാവ് ചാവറ സ്കൂളിൽ നടന്ന ഉത്ഘാടന ചടങ്ങ് വൈസ് മെൻ ഇൻ്റർനാഷണൽ മിഡ് വെസ്റ്റ് ഇൻഡ്യ ലഫ്റ്റനൻ്റ് റീജ്യണൽ ഡയറക്ടർ പ്രദീപ് എസ്സ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സൗത്ത് ചിറ്റൂർ ക്ലബ് പ്രസിഡൻ്റ് ജിസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ്മെൻ ഇൻ്റർനാഷണൽ നേതാക്കളായ വൽസലാ വർഗ്ഗീസ്, ബാബു ഡേവിഡ്, ജോൺ ജേക്കബ്, റോഷ്നി ജിലേഷ്, ഫ്രാൻസിസ് ലിവേര, ചാവറ സ്പെഷ്യൽ സ്കൂൾ മാനേജർ സിസ്റ്റർ ജസ്‌ലിൻ, ചാവറ വൊക്കേഷണൽ ട്രെയിനിംഗ് സ്കൂൾ പ്രിൻസിപ്പൾ സിസ്റ്റർ ജയ, ചാവറ സ്പെഷ്യൽ സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജിതാ തോമസ്, വൈസ് മെൻ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചേരാനല്ലൂർ യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ, PTA ഭാരവാഹികളായ ജോസഫ്, സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു. സോണൽ സെക്രട്ടറി ബാബു ഡേവിഡ് നന്ദി രേഖപ്പെടുത്തി തുടർന്ന് നാല് വേദികളിലായി ഫോക്ക് ഡാൻസ്, സംഘനൃത്തം ,സംഘഗാനം മൽസരങ്ങൾ അരങ്ങേറി. മറ്റ് നാല് വേദികളിൽ ചിത്രകലാ മൽസരങ്ങൾ നടന്നു. നല്ല നിലവാരം പുലർത്തിയ വാശിയേറിയ മൽസരങ്ങൾ വൈകിട്ട് നാല് മണിക്ക് അവസാനിച്ചു. തുടർന്ന് നടന്ന സമാപന ചടങ്ങ് വൈസ് മെൻ ഇൻൻ്റർനാഷണൽ കൗൺസിൽ മെമ്പർ മാത്യൂസ് എബ്രഹാം ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് മെൻ ഇൻ്റർനാഷണൽ മിഡ് വെസ്റ്റ് ഇൻഡ്യ ലഫ്റ്റനൻ്റ് റീജ്യണൽ ഡയറക്ടർ പ്രദീപ് എസ്സ് അദ്ധ്യക്ഷനായി. ജനറൽ കൺവീനർ ജോൺ ജേക്കബ് സ്വാഗതം പറഞ്ഞു. വൈസ് മെൻ നേതാക്കളായ ജോസഫ് കോട്ടൂരാൻ, A K ഗീവഗുഗീസ്, വൽസലാ വർഗ്ഗീസ്, ബാബു ഡേവിഡ്, മേരിദാസ്, ജിസ് ജോർജ്, റോഷ്ണി ജിലേഷ്, ഡെയ്സി റോജോ, ഫ്രാൻസിസ് ലിവേറ, ആൻ ഫെലിസ്റ്റ, ചാവറ ട്രെയിനിംഗ് സ്കൂൾ പ്രിൻസിപ്പൾ സിസ്റ്റർ ജയ, ചാവറ സ്പെഷ്യൽ സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജിതാ തോമസ് എന്നിവർ പങ്കെടുത്തു. 11 ഇനങ്ങളിലായി 33 വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഏറ്റവും കൂടുതൽ പോയിൻ്റുകൾ നേടി ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കാർമൽ ജ്യോതി മച്ചിപ്ലാവ് അടിമാലി സ്കൂളിന് വൈസ് മെൻ ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് രണ്ട് സ്പോൺസർ ചെയ്ത എവർ റോളിങ്ങ് ട്രോഫി നൽകി. കലോൽസവത്തിൽ പങ്കെടുത്ത 500 ൽ പരം കുട്ടികൾക്കും വൈസ് മെൻ ക്ലബ് പ്രത്യേക സമ്മാന കിറ്റ് നൽകി.

