കേരളത്തിലെ ആയുർവേദ കോളേജുകളിലെ സർവീസിൽ നിന്നും വിരമിച്ച അദ്ധ്യാപകരുടെ കൂട്ടായ്മയായ ആയുർവേദ സീനിയർ ഫാക്കൽറ്റീസ് ആന്റ് റിസർച്ചേഴ്സ് അസോസ്സിയേഷന്റെ ( AsFAR)11 -)o വാർഷിക സമ്മേളനം

തിരു: ഹൊറൈസൺ ഹോട്ടൽ ആഡിറ്റോറിയത്തിൽ വച്ച് ശ്രീ. സൂര്യാ കൃഷ്ണ മൂർത്തി ഉത്ഘാടനം ചെയ്തു.ചലച്ചിത്രപിന്നണി ഗായകൻ പട്ടം സനിത് ഗാനം ആലപിച്ചു.പ്രസിഡന്റ് ഡോ.കെ.ജ്യോതി ലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ.ജി.ചന്ദ്രകുമാർ സ്വാഗതമാശംസിച്ചു .അഖിലകേരള ഗവ.ആയുർവേദ കോളേജ് അദ്ധ്യാപക സംഘടന ജനറൽ സെക്രട്ടറി ഡോ.ബിജു മോൻ ഒ സി.ആശംസാ പ്രസംഗം നടത്തി.75 വയസ്സ് കഴിഞ്ഞ റിട്ടയർഡ് അദ്ധ്യാപകർക്കുളള ഉപഹാരം ശ്രീ.കൃഷ്ണമൂർത്തികൈമാറി.സമ്മേളനം പ്രസിഡന്റായി ഡോ. ജ്യോതി ലാലിനെയും ജനറൽ സെക്രട്ടറിയായി ഡോ.ചന്ദ്രകുമാറിനെയും ട്രഷററായി ഡോ.കെ.താജുദ്ദീൻ കുട്ടിയേയും വീണ്ടും തെരഞ്ഞെടുത്തു. ഡോ.ജോൺ കെ.ജോർജ് കൃതജ്ഞത പറഞ്ഞു.സമ്മേളനംവൈകുന്നേരം 5 മണിക്കു സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *