കൽക്കത്ത:കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ്മിഷൻ ഹോസ്പ്പിറ്റലിന് ദേശീയ അംഗീകാരം. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രം എന്നപട്ടികയിലുൾപ്പെടുത്തിയാണ് അവാർഡ് നൽകിയത്. കൂടാതെ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ആരോഗ്യ മേഖലയിൽ നടപ്പാക്കിയ പ്രവർത്തനങ്ങളും വിലയിരുത്തപ്പെട്ടു . ഡിസംബർ 12 ന് കൽക്കത്തയിലെ ഫെയർ ഫീൽഡ് മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ചു വേൾഡ് ടാലൻ്റ് ഫെസ്റ്റിവലിലാണ് പുരസ്കാരം സമർപ്പിച്ചത്. മുൻ ബംഗാൾ കാബിനറ്റ് മന്ത്രിയും നിലവിലെ കൽക്കത്ത ട്രാൻ പോർട്ട് കോർപറേഷൻ ചെയർമാനും എം.എൽ എ യുമായ മദൻ മിത്ര സർട്ടിഫിക്കറ്റും കൽക്കത്ത കോർപറേഷൻ ചെയർമാൻ തരുൺ സാഹ പുരസ്കാരവും ടി.എം.സി വിദ്യാർത്ഥി പ്രസ്ഥാനം വൈസ് പ്രസിഡൻ്റ് കോഹിനൂർ മജുംദാർ മെഡലും സമ്മാനിച്ചു. മേരി ക്യൂൻസ് മിഷൻ ആശുപത്രി ജോ. ഡയറക്ടർ ഫാ. സിറിൽ തളിയൻ സി.എം.ഐ, മാനേജർ അജോ വാന്തിയിൽ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഹൃദയദിനത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ പി.സി.ആർട്രയ്നിംഗ് ക്യാമ്പുകൾ, പ്രമേഹ ദിനത്തിലെ രക്തത്തിലെ പഞ്ചസാര നിർണ്ണയ സൗജന്യ ക്യാമ്പ് തുടങ്ങി 10 ലധികം സാമൂഹ്യ,സേവന, ആരോഗ്യ മേഖലകളിൽ പുലർത്തുന്ന സേവനങ്ങളാണ് പുരസ്കാര സമതി പരിഗണിച്ചത്. യു. ആർ. എഫ് വൈസ് പ്രസിഡൻ്റ് ഗിന്നസ് സൗദീപ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, യു.എൻ. ഐ. ജി. ഒ പ്രസിഡൻ്റ് പ്രൊ. ഡോ. ജസ്ബിർ സിംഗ് എന്നിവർ സന്നിഹിതരായിരുന്നു.
കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ്മിഷൻ ഹോസ്പ്പിറ്റലിന് ദേശീയ അംഗീകാരം
