കുന്നംകുളം: പന്ത്രണ്ടാമത് കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഇന്റർ കോളീജിയേറ്റ് അത്ലറ്റിക് മീറ്റിന് കുന്നംകുളം ഗവ. ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. മൂന്നു ദിവസങ്ങളിലായി (ഡിസംബർ 12-14) നടക്കുന്ന കായിക മാമാങ്കത്തിന്റെ സമാപന സമ്മേളനത്തിൽ കേരള ആരോഗ്യ ശാസ്ത്ര സർവ്വ കലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ ആശിഷ് രാജശേഖരൻ അധ്യക്ഷനായിരുന്നു. ചടങ്ങിൽ തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സ്വാഗതം ആശംസിച്ചു സംസാരിച്ചു. ഗ്രാൻഡ് ചെസ്സ് ചാമ്പ്യൻ നിഹാൽ സരിൻ വിശിഷ്ട അതിഥിയായിരുന്നു. വിവിധ മത്സര ഇനങ്ങളിലെ വിജയികൾക്കു സമ്മാനദാനം നടത്തി. ഒന്നാം സ്ഥാനം സർക്കാർ മെഡിക്കൽ കോളേജ് കോഴിക്കോട്, രണ്ടാം സ്ഥാനം കോലഞ്ചേരി മെഡിക്കൽ കോളേജ്, മൂന്നാം സ്ഥാനം ടി ഡി മെഡിക്കൽ കോളേജ് ആലപ്പുഴ എന്നിവർ നേടി. സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും മേളയിൽ പങ്കെടുക്കുന്നുണ്ട്.സ്പോർട്സ് കോർഡിനേറ്റർ ഡോ. എം.എസ്. ഗോവിന്ദൻകുട്ടി, സി-സോൺ കൺവീനർ ഇ.ജെ. ജോർജ്, പ്രസിഡന്റ് ബാലൻ എന്നിവർ സന്നിഹിതരായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് കായിക വിഭാഗം മേധാവി ഡോ. എം.വി. അജയ്ഘോഷ് ചടങ്ങിൽ റിപ്പോർട്ട് അവതരിപ്പിച്ചു. സർക്കാർ മെഡിക്കൽ കോളേജ് തൃശ്ശൂരിലെ മനീഷ് മേനോൻ നന്ദി രേഖപ്പെടുത്തി.
Related Posts
ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് എക്സലൻസ് അവാർഡ് വിതരണം സെപ്റ്റംബർ മൂന്നിന്പ്രതിപക്ഷനേതാവ് വി. ഡി .സതീശൻ ഉദ്ഘാടനം ചെയ്യും
കോട്ടയം:ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് എക്സലൻസ് അവാർഡ് വിതരണം സെപ്റ്റംബർ മൂന്നിന് വൈകുന്നേരം അഞ്ചിന്വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ പ്രതിപക്ഷനേതാവ് വി. ഡി .സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ…
ദുല്‍ഖറിന്റെ വാഹനം പിടിച്ചെടുത്ത നടപടിയിൽ കസ്റ്റംസിന് തിരിച്ചടി
ഓപറേഷൻ നുംഖൂറിൻ്റെ ഭാഗമായി ദുല്‍ഖർ സൽമാന്റെ വാഹനം പിടിച്ചെടുത്ത നടപടിയിൽ കസ്റ്റംസിന് തിരിച്ചടി. വാഹനം വിട്ടുനല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡിഫന്റര്‍ വാഹനം വിട്ടുകൊടുക്കാനാണ് ഉത്തരവ്. ദുല്‍ഖർ സമർപ്പിച്ച…
ട്രെയിൻ യാത്രയ്ക്കിടെ പോസ്റ്റിൽ തലയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
തൃശ്ശൂർ ഒല്ലൂരിൽ ട്രെയിൻ യാത്രയ്ക്കിടെ പോസ്റ്റിൽ തലയിടിച്ച് യുവാവിന് ഗുരുതര പരിക്ക്.പോസ്റ്റിൽ തലയിടിച്ച യുവാവ് ട്രെയിനിന് അകത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ചവിട്ടുപടിയിൽ നിന്ന് ഡോറിലൂടെ പുറത്തേക്ക് തലയിട്ടു…
