തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി ആണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിശദമായ പരിശോധന എല്ലാ തലത്തിലും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് തിരുത്തലുകൾ വരുത്തും. എന്തെല്ലാം അപകടങ്ങൾ ഉണ്ടോ അതെല്ലാം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഏതെങ്കിലും ഒരുതവണ തോറ്റെന്ന് കരുതി എല്ലാ തവണയും അങ്ങനെ ഉണ്ടാകണമെന്നില്ലെന്ന് എം വി ഗോവിന്ദൻ.അനുഭവത്തിന്റെ വെളിച്ചത്തിൽ ആവശ്യമായ തിരുത്തൽ വരുത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ ഫലപ്രദമായി മുന്നോട്ട് പോകും.
ഒരുതവണ തോറ്റെന്ന് കരുതി എല്ലാ തവണയും അങ്ങനെ ഉണ്ടാകണമെന്നില്ല;എം വി ഗോവിന്ദൻ
