കോഴിക്കോട്: കോർപറേഷനിലെ യുഡിഎഫിന്റെ സ്ഥാനാർഥി ഫാത്തിമ തഹ്ലിയക്ക് മിന്നും ജയം. കുറ്റിച്ചിറ വാർഡിൽ നിന്നും മത്സരിച്ച ഫാത്തിമ വോട്ടെണ്ണൽ ആരംഭിച്ച ആദ്യ ഘട്ടം മുതൽ വ്യക്തമായ ലീഡുറപ്പിച്ചാണ് മുന്നേറിയത്.വോട്ടെണ്ണൽ തുടങ്ങിയതിനു പിന്നാലെ എൽഡിഎഫിലെ ഐഎൻഎൽ സ്ഥാനാർഥി വി.പി. റഹിയാനത്തിനേക്കാൾ വ്യക്തമായ ലീഡ് ഫാത്തിമ നേടി. ഫാത്തിമ തഹ്ലിയ 2135 വോട്ട് നേടിയപ്പോൾ വി.പി റഹിയനത്തിന് 826 വോട്ട് മാത്രമേ നേടാനായുള്ളൂ.
കോഴിക്കോട് കോർപറേഷനിലെ യുഡിഎഫിന്റെ സ്ഥാനാർഥി ഫാത്തിമ തഹ്ലിയക്ക് മിന്നും ജയം
