ചെത്ത്ലത്ത്:ലക്ഷദ്വീപ് ഓൺലൈൻ ഷിപ്പ് ടിക്കറ്റ് ബുക്കിംഗ് സിസ്റ്റത്തിൽ വൈകല്യമുള്ളവർക്ക് (LPwD/UDID) ലഭിക്കേണ്ട കൺസഷൻ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് ഡിഫറന്റ്ലി എബിൽഡ് വെൽഫെയർ അസോസിയേഷൻചെത്ത്ലാത്ത് യൂണിറ്റ് ഭരണകൂടത്തിന് അപേക്ഷ നൽകി.അസോസിയേഷൻ അംഗമായ ഷംഷാദ്, അപേക്ഷ പോർട്ട് അസിസ്റ്റന്റിന്റെ മുഖേന സോഷ്യൽ വെൽഫെയർ & ട്രൈബൽ അഫയേഴ്സ് ഡയറക്ടർക്കും, പോർട്ട്, ഷിപ്പിംഗ് & എവിയേഷൻ ഡയറക്ടർക്കും കൈമാറി.ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾIRCTC അടിസ്ഥാനത്തിലുള്ള ഓൺലൈൻ സിസ്റ്റത്തിൽ PWD കൺസഷൻ ലഭ്യമല്ലഅപേക്ഷയിൽ ഉന്നയിച്ച നിർദേശങ്ങൾUDID API ഉൾപ്പെടുത്തി കൺസഷൻ ഓട്ടോമാറ്റിക്കായി ലഭ്യമാക്കുകറെയിൽവേ ടിക്കറ്റുകൾപോലെ ഓൺലൈൻ സിസ്റ്റത്തിൽ തന്നെ കൺസഷൻ ഇടുകമാനുവൽ പരിശോധന ഒഴിവാക്കി തത്സമയ സ്ഥിരീകരണ സംവിധാനം സജ്ജമാക്കുകഇതിലൂടെ ലഭിക്കുന്ന ഗുണങ്ങൾയാത്രാ ബുദ്ധിമുട്ടുകൾ കുറയുംസേവനങ്ങളിൽ സുതാര്യതയും തുല്യതയും ഉയരുംവൈകല്യമുള്ളവർക്ക് സൗജന്യവും ന്യായവുമായ പ്രവേശനാവകാശം ഉറപ്പാക്കുംഅസോസിയേഷൻ, ലക്ഷദ്വീപ് ഭരണകൂടം വിഷയത്തെ അനുകൂലമായി പരിഗണിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
ലക്ഷദ്വീപ് ഓൺലൈൻ കപ്പൽ ടിക്കറ്റ് ബുക്കിംഗിൽ PWD കൺസഷൻ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് ഡിഫറെൻറ് കൂട്ടായ്മ ചെത്ത്ലാത്ത് യൂണിറ്റ് അപേക്ഷ നൽകി
