കടുത്തുരുത്തി: റോട്ടറി ക്ലബ്ബിന്റെ ഓപ്പോള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി റോട്ടറി ക്ലബ്ബും മുരിക്കന്‍സ് ഗ്രൂപ്പും സംയുക്തമായി നിര്‍ദ്ധനരായ സ്‌കൂള്‍ കുട്ടികള്‍ക്കായി നല്‍കിയ സോളാര്‍ ലൈറ്റ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ.ടിന ആന്റണി നിര്‍വഹിച്ചു. യോഗത്തില്‍ റോട്ടറി ക്ലബ് പ്രസിഡന്റും മുരിക്കന്‍സ് ഗ്രൂപ്പ് എംഡിയുമായ ജോര്‍ജ് ജി. മുരിക്കന്‍ അധ്യക്ഷത വഹിച്ചു. ഡോ.നിഷ ജോസ് കെ. മാണി മുഖ്യാതിഥിയായിരുന്നു. റോട്ടരി ഭാരവാഹികളായ അന്‍വര്‍ മുഹമ്മദ്, ഡോ. ബിനു സി.നായര്‍, സെക്രട്ടറി ജോസ് ജോസഫ്, എം.യു. ബേബി, വിധു രാജീവ്, റോട്ടറി മെമ്പേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. മുട്ടുചിറ പറുദീസ ഇന്റഗ്രേറ്റ് ഫാമിന്റെ സഹകരണത്തോടുകൂടി പത്ത് സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായുള്ള ട്രെയിനിംഗ് ലഭിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. വിവിധ സ്‌കൂളുകളിലായി 15 കുട്ടികള്‍ക്കാണ് മുരിക്കന്‍സ് ഗ്രൂപ്പിന്റ സഹകരണത്തോടെ സോളാര്‍ ലൈറ്റുകള്‍ വിതരണം ചെയ്തത്. കുട്ടികള്‍ക്ക് രാത്രിയില്‍ പഠനസമയങ്ങളില്‍ വെളിച്ചമില്ലാതെ വരുന്നത് പഠനത്തെ ബാധിക്കുമെന്നും ഇതിനു പരിഹാരമായി സോളാര്‍ ലൈറ്റുകള്‍ നല്‍കിയത് മാതൃകാപരമായ പദ്ധതിയാണെന്നു നി ജോസ് കെ.മാണി പറഞ്ഞു.
കടുത്തുരുത്തി റോട്ടറി ക്ലബ്ബും മുരിക്കന്‍സ് ഗ്രൂപ്പും സംയുക്തമായി സോളാര്‍ ലൈറ്റ് വിതരണം ചെയ്തു
