തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും ജില്ലാ ഒളിംപിക് അസോസിയേഷൻ്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന ഈ വർഷത്തെ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ഉള്ള രജിസ്ട്രേഷൻ ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിൽ ആരംഭിച്ചു. സബ് ജൂനിയർ, കേഡറ്റ്, ജൂനിയർ, അണ്ടർ 21, സീനിയർ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി പ്രായം, ശരീരഭാരം എന്നിവ അടിസ്ഥാനമാക്കി അംഗീകൃത കത്ത, കുമിത്തെ, ടീം കത്ത ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. രജിസ്ട്രേഷൻ ഫോമും കാറ്റഗറി ലിസ്റ്റും മറ്റ് വിവരങ്ങളും htpss://karatetrivandrum.com എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഡിസംബർ 13 ആണ് രജിസ്ട്രേഷനുള്ള അവസാന ദിവസം. ബന്ധപ്പെടേണ്ട നമ്പർ 9526412121
Related Posts
സപ്ലൈകോയിൽ സബ്സിഡി വെളിച്ചെണ്ണയ്ക്ക് 339 രൂപ മാത്രം
തിരുവനന്തപുരം: സപ്ലൈകോയിൽ സബ്സിഡി വെളിച്ചെണ്ണ ഒരു കിലോ 339 രൂപയ്ക്ക് നൽകും. സബ്സിഡിയേതര വെളിച്ചെണ്ണ 389 രൂപയ്ക്കും ലഭിക്കും. മന്ത്രി ജി ആർ അനിൽ ഇക്കാര്യം വ്യക്തമാക്കിയത്.…
ചലച്ചിത്ര നടൻ ഹരീഷ് റായ് അന്തരിച്ചു
കന്നഡ ചലച്ചിത്ര നടൻ ഹരീഷ് റായ് (55) അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതനായിരുന്ന അദ്ദേഹം ചികിത്സയിലിരിക്കെ ആണ് മരിച്ചത്. ‘ഓം’, ‘കെജിഎഫ്’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ…
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള…
