തിരു: മലയാള സിനിമാ വ്യവസായ മേഖലക്ക് കൂടുതൽ പ്രചോദനം നൽകാൻ പ്രേംനസീർ മൂവി ക്ലബ്ബിൻ്റെ പ്രവർത്തന രൂപരേഖക്ക് സാധിക്കുമെന്ന് സംവിധായകൻ തുളസിദാസ് അഭിപ്രായപ്പെട്ടു. സിനിമാസ്വാദകചർച്ചകൾ പോലുള്ള പ്രോഗ്രാമുകൾ മൂവി ക്ലബ്ബ് നടത്തുവാൻ പോകുന്നത് ഇതിനൊരു ഉദാഹരമാണെന്നും മൂവി ക്ലബ്ബ് ലോഗോ നടി ശ്രീലത നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്ത് അദ്ദേഹം പറഞ്ഞു. പ്രോജക്ട് ഡയറക്ടറും നടനുമായ വഞ്ചിയൂർ പ്രവീൺ കുമാർ അദ്ധ്യക്ഷതവഹിച്ചു. സംവിധായകരായ ബാലുകിരിയത്ത്, ജോളിമസ് , ജഹാംഗീർ ഉമ്മർ, സാഹിത്യപ്രതിഭ സബീർ തിരുമല്ല, ഫിലിം പി.ആർ.ഒ അജയ് തുണ്ടത്തിൽ, താരങ്ങളായ ദീപാ ഷാനു ,ഗൗരീ കൃഷ്ണ, ജസീന്ത മോറീസ്, സംഗീതജ്ഞൻ വാഴമുട്ടം ചന്ദ്രബാബു, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, അജിത് കുമാർ, എം.എച്ച്. സുലൈമാൻ, പ്രണവം നാരായണൻ എന്നിവർ പങ്കെടുത്തു. മൂവി ക്ലബ്ബ് ആദ്യമായി പുറത്തിറക്കുന്ന മ്യൂസിക്ക് ആൽബംപോസ്റ്റർ, പ്രേം സിംഗേഴ്സ് ലോഗോ പ്രകാശനവും , സലീൽ ചൗധരി മ്യൂസിക്ക് നൈറ്റും നടന്നു.
Related Posts
വി.ഗംഗാധരൻ നാടാരുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗം രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിത ദാസ് ഉൽഘാടനം ചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ…
തിരുപുരം പൂരത്തിന്റെ പ്രൗഡിയില്‍ അലിഞ്ഞ് ജനസാഗരം
വൈക്കം ; താളമേളവിദ്വാന്‍ പെരുവനം കുട്ടന്മാരാരുടെ നേതൃത്ത്വത്തില്‍ നൂറില്‍പരം താളവാദ്യ കാലാകാരന്മാര് ചേര്‍ന്നൊരുക്കിയ പാണ്ടിമേളത്തിന്റെ മേളപെരുക്കത്തില്‍ അരങ്ങേറിയ തിരുപുരം പകല്‍പൂരം ജനമനസ്സുകളില്‍ ദൃശ്യവിസ്മയം തീര്‍ത്തു. തലയോലപ്പറമ്പ് ശ്രീകൃഷണസ്വാമി…
വിമാനയാത്രയ്ക്കിടെ സ്ട്രോക്ക്: ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു
ദോഹ: യു.കെയിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽവെച്ച് സ്ട്രോക്ക് വന്നതിനെത്തുടർന്ന് ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ അടിയന്തര ചികിത്സ തേടിയ മുരളീധരനെയാണ് ഖത്തറിലെ ഇന്ത്യൻ…
