തിരു: പ്രേംനസീർ സുഹൃത് സമിതി ഇൻ്റർനാഷണൽ ചാപ്റ്ററുകളുടെ സഹകരണത്തോടെ ആരംഭിക്കുന്ന പ്രേംനസീർ മൂവി ക്ലബ്ബ് ലോഗോ പ്രകാശനം ഡിസംബർ 6 വൈകുന്നേരം സ്റ്റാച്യു തായ്നാട് ഹാളിൽ സംവിധായകൻ തുളസിദാസ് ചലച്ചിത്ര താരം ശ്രീലതാ നമ്പൂതിരിക്ക് സമർപ്പിച്ച് നിർവ്വഹിക്കും. മൂവിക്ലബ്ബ് പ്രോജക്ട് ഡയറക്ടർ നടൻ വഞ്ചിയൂർ പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിക്കും. തെക്കൻ സ്റ്റാർ ബാദുഷ, സബീർ തിരുമല, ജോളി മാസ് , ദീപ ഷാനു , അജയ് തുണ്ടത്തിൽ, പനച്ചമൂട് ഷാജഹാൻ എന്നിവർ സംസാരിക്കും. പ്രേം സിംഗേഴ്സ് ഗായകർ ഒരുക്കുന്ന സംഗീത സംവിധായകൻ സലീൽ ചൗധരി മ്യൂസിക്ക് ഗാനോപഹാരവും ഇതിനോടൊപ്പമുണ്ടാകും. പ്രേംസിംഗേഴ്സ് ലോഗോ പ്രകാശനം, മൂവിക്ലബ്ബ് ഒരുക്കുന്ന പ്രഥമ മ്യൂസിക്കൽ ആൽബം പോസ്റ്റർ പ്രകാശനം എന്നിവയും ഉണ്ടാകും.
പ്രേംനസീർ മൂവി ക്ലബ്ബ് ലോഗോ പ്രകാശനം 6 ന്
