മലമ്പുഴ: മലമ്പുഴ ഗവ:ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് ഇന്നലെ ഉച്ചക്ക് പുലിയെ കണ്ടതായി വിദ്യാർത്ഥികൾ. ഉച്ചഭക്ഷണം കഴിഞ്ഞ് കൈകഴുകാൻ പോയപ്പോഴാണ് പുലിയെ കണ്ടതെന്ന് വിദ്യാർത്ഥികൾ അധ്യാപകരോട് പറഞ്ഞു.അധ്യാപകർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും വനം വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ശനിയാഴ്ച്ച രാത്രി 11-15 ന് ഈ പ്രദേശത്ത് പുലിയെ കണ്ടിരുന്നു. ഒലവക്കോട്താണാവിലെ ബീവറേജിലെ ജീവനക്കാരൻ ജോലി കഴിഞ്ഞു വരുമ്പോഴാണ് മതിലിൽ പുലിയിരിക്കുന്നത് കാറിന്റെ ഹെഡ് ലൈറ്റിന്റെ പ്രകാശത്തിൽ കണ്ടത്. ഉടൻ തന്നെ മൊബൈലിൽ ഫോട്ടോയും വീഡിയോയും പകർത്തുകയും വനം വകുപ്പിനേയും പോലീസിനേയും വിവരം അറിയിക്കുകയും ചെയതു.
മലമ്പുഴ ഗവ: ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് നട്ടുച്ചക്ക് പുലിയെ കണ്ടതായി വിദ്യാര്‍ത്ഥികള്‍
