പത്തനംതിട്ട: ശബരിമലയിൽ പോക്കറ്റടി സംഘങ്ങൾ വിലസുന്നു. മോഷ്ടാക്കളെ പിടിക്കാൻ പോലീസ് പ്രത്യേക സംഘം നടത്തിയ തെരച്ചിലിൽ 40 കേസുകൾ രജിസ്റ്റർ ചെയ്തു.പ്രതിദിനം ഒരു ലക്ഷത്തിനടുത്ത് തീർഥാടകരെത്തുന്ന ശബരിമലയിൽ മോഷ്ടാക്കളെ പൊക്കാനുള്ള കഠിന ശ്രമത്തിലാണ് പോലീസ്.സീസൺ ആരംഭിച്ചത് മുതൽ ഇതുവരെയാണ് 40 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരകക്ക് വർധിച്ച സാഹചര്യത്തിൽ പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പോക്കറ്റടി കേസ് റിപ്പോർട്ട് ചെയ്യുന്നത് കണക്കിലെടുത്ത് പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ വിവിധയിടങ്ങളിൽ നിയോഗിച്ചുണ്ട്.
ശബരിമലയിൽ പോക്കറ്റടി സംഘങ്ങൾ വിലസുന്നു;ഇതുവരെ രജിസ്റ്റർ ചെയ്തത് 40 കേസുകൾ
