ഓസ്‌ട്രേലിയ, ഗ്രീസ്, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ജോലി നല്‍കാം എന്ന് പറഞ്ഞാണ് തട്ടിപ്പ്. കൊല്ലം സ്വദേശി അര്‍ജുന്‍, സുമ എന്നിവര്‍ക്കെതിരെയാണ് കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്. പാസ്‌പോര്‍ട്ടില്‍ വ്യാജ വീസ പ്രിന്റ് ചെയ്ത് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് അറിയുന്നത് വിമാനത്താവളത്തില്‍ എത്തുമ്പോള്‍ മാത്രമായിരിക്കും. കോടികള്‍ വെട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനം.ഉദ്യോഗാർത്ഥികളുടെ പാസ്പോർട്ട് ആദ്യം വാങ്ങും. പിന്നീട് ഇതിൽ വ്യാജ വിസ പ്രിൻറ് ചെയ്ത് കൈമാറും. വിസ ലഭിച്ചു എന്ന വിശ്വാസത്തിൽ പറഞ്ഞ മുഴുവൻ തുകയും പറയുന്ന എക്കൗണ്ടിലേക്ക് നിരവധി ഉദ്യോഗാർത്ഥികൾ കൈമാറി. വിസയിലെ ക്യു ആർ കോഡ് സ്കാൻ ചെയ്തു നോക്കിയപ്പോഴും വിസ അപ്രൂവ്ഡ് എന്നാണ് കാണിക്കുന്നത്. എന്നാൽ വിമാനത്താവളത്തിൽ എത്തുമ്പോൾ ഇങ്ങനെയൊരു വിസയില്ല. കബളിപ്പിക്കപ്പെട്ടത് നിരവധിപേർ, കോടികളുടെ തട്ടിപ്പ്. തട്ടിപ്പാണെന്ന് അറിയാതെ ഇടനിലക്കാരനായി നിന്ന ശരത്, വലിയ ശൃംഖലയാണ് ഇതിന് പിന്നിൽ .
വിദേശരാജ്യങ്ങളില്‍ ജോലി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വന്‍ തട്ടിപ്പ്
