പ്രവാസി പെൻഷൻ:അംശാദായം മുടങ്ങിയവരെ ഒഴിവാക്കുമെന്ന തീരുമാനം പുനപ്പരിശോധിക്കണം

എൻ.ആർ.ഐ കൗൺസിൽ സമര രംഗത്തേയ്ക്ക്അംശാദായം കുടിശിക വരുത്തിയ വരെ പെൻഷൻ പദ്ധതിയിൽനിന്നും ഒഴിവാക്കുവാനുള്ളസർക്കാർ തീരുമാനംപുന:പരിശോധിക്കണമെന്നു എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ, പ്രവാസീസ് പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.മൂന്നു വർഷം മുമ്പ് സമരം ചെയ്തു നേടിയെടുത്ത രണ്ടു കാര്യങ്ങളാണ് പെൻഷൻ ബോർഡ് അധികാരികൾ മരവിപ്പിച്ചിരിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. അംശാദായ കുടിശികയിന്മേൽ അടിച്ചേല്പിച്ച പലിശയും പിഴപ്പലിശയും ഒഴിവാക്കുകയും കുടിശിക 60 വയസിനു മുമ്പ് തവണകളായി അടച്ചു തീർക്കാമെന്ന വ്യവസ്ഥയും തീരുമാനവുമാണ് ഇപ്പോൾ അകാരണമായി റദ്ദ് ചെയ്യാനും മുടക്കമുള്ളവരെ പെൻഷൻ അർഹത ലിസ്റ്റിൽ നിന്നും ഒഴിവാക്കണമെന്ന തീരുമാനം തികച്ചും അന്യായവും പ്രവാസി സമൂഹത്തിനോട് കാണിക്കുന്ന കടുത്ത വഞ്ചനയുമാണെന്നു കൗൺസിൽ അഖിലേന്ത്യാ ചെയർമാൻ പ്രവാസിബന്ധു ഡോ. എസ്. അഹമ്മദ് എറണാകുളം പ്രസ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽവച്ച് പ്രസ്താവിച്ചു. ഈ വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപ്പെടണമെന്നു അഹമ്മദ് ആവശ്യപ്പെട്ടു.പ്രവാസി ക്ഷേമ ബോർഡിന്റെ പ്രവർത്തനങ്ങൾ പ്രവാസി ക്ഷേമത്തിനല്ല. ചിലരുടെതാല്പര്യങ്ങളുടെ സംരക്ഷണത്തിനാണെന്നും നൂറുക്കണക്കിന് പേർക് അനുവദിക്കപ്പെട്ട പെൻഷൻ തുക മാസങ്ങളായി കൊടുത്തിട്ടില്ലെന്നുംക്ഷേമ ബോർഡ് വസൂൽ ചെയ്ത കോടികൾ എന്ത് ചെയ്തുവെന്നു വ്യക്തമാക്കണമെന്നും അഹമ്മദ് ആവശ്യപ്പെട്ടു.തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ സമര പരിപാടികളുമായി പ്രവാസി സമൂഹം കേരളത്തിൽ ഇറങ്ങുമെന്നും സംഘടനാ തീരുമാനങ്ങൾ വിശദീകരിക്കവേ ദേശീയ𝚢 ചെയർമാൻ പ്രവാസി ബന്ധു അഹമ്മദ് പറഞ്ഞു. ഡിസംബർ 15 തിങ്കളാഴ്ച മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഭവന സന്ദർശനം നടത്തും.ജനുവരി 14-ാം തീയതി ബുധനാഴ്ച കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് നിന്നും പ്രവാസി ക്ഷേമത്തിനായുളള സമര വിശദീകരണ വാഹന ജാഥയ്ക്ക് തുടക്കം കുറിയ്ക്കും. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലും ജാഥയുടെ ശ്രദ്ധ എത്തിക്കും. ജനുവരി28 ബുധനാഴ്ച ആയിരക്കണക്കിനു മടങ്ങിയെത്തിയ പ്രവാസികൾ ഉൾപ്പടെയുള്ള പ്രവാസികൾ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ അവകാശ സമരവും 24 മണിക്കൂർ നീണ്ടു നിൽക്കുന്ന കൂട്ട സത്യാഗ്രഹവും നടത്തുമെന്നു ഭാരവാഹികളുടെ സാനിദ്ധ്യത്തിൽഅദ്ദേഹം വിശദീകരണം നടത്തി.1996 ൽ നോർക്കാ വകുപ്പ് സ്ഥാപിക്കാൻപ്രേരണ നൽകിയ 1988 ൽ രൂപീകൃതമായ ഇന്ത്യയിലെ ആദ്യ പ്രവാസി സംഘടനയായ ആൾ കേരള ഗൾഫ് റിട്ടേണീസ് ഓർഗനൈസേഷന്റെ തുടർച്ചയാണ് എൻ.ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യ. മുൻ മുഖ്യമന്ത്രിമാരായ വർക്കും സർക്കാരുകൾക്കും ഇക്കാര്യങ്ങളിൽ വ്യക്തത ഉണ്ടായിരുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ദേശീയ – സംസ്ഥാന നേതാക്കളായ ആവിക്കര സത്താർ കാഞ്ഞങ്ങാട്, അബ്ദുള്ള കാസർകോട്, ടി നാരായണൻ കണ്ണൂർ, ശിഹാബുദീൻ പയ്യനൂർ, കോഴിക്കോട്ട് നിന്നും ലൈജു റഹീം, സി.പി. റഷീദ് മാസ്റ്റർ, മുഹമ്മദ് ഷഫീഖ്, എറണാകുളം ജില്ലയിലെ ജിനിരവീന്ദ്രൻ, ടി.ജി.ശശി, ഡോ. ഗ്ലോബൽ ബഷീർ, പള്ളിക്കൽ നാസർ,തിരുവനന്തപുരം ജില്ലയിലെ കോശി അലക്സാണ്ടർ, മഹേശ്വരി കൃഷ്ണകുമാർ, വിഴിഞ്ഞം ജബ്ബാർ, നജീബ് തിരുവനന്തപുരം,തിരുവല്ലം ഉണ്ണി, സി.എസ്. ഹരിദാസ് പാലക്കാട്, മുഹമ്മദ് കോയ മലപ്പുറം, സഫീർ തേഞ്ഞിപ്പാലം, സുബൈർ പന്തിരുകാവ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടു ത്ത്.

Leave a Reply

Your email address will not be published. Required fields are marked *