അമ്പലത്തറ:മെയ്റോ മാർഷ്യൽ കരാട്ടെ നടത്തിയ പതിനൊന്നാമത് ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 60 പോയിന്റ് നേടി കോർദോവ സ്കൂൾ ഓവറോൾ കരസ്ഥമാക്കി. തിങ്കളാഴ്ച രാവിലെ നടന്ന സ്കൂൾ അസംബ്ലിയിൽ വച്ച് ഓവറോൾ ട്രോഫി വിദ്യാർത്ഥികളും കരാട്ടെ അധ്യാപകൻ അബ്ദുറഹ്മാനും ചേർന്ന് പ്രിൻസിപ്പൽ അബ്ദുൽ ഹക്കീം സാറിന് ഓവറോൾ ട്രോഫി കൈമാറി. മൂന്ന് ഗോൾഡ്, നാല് സിൽവർ, ഏഴ് ബ്രൗൺസ് എന്നീ മെഡലുകളാണ് സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കിയത്. സ്കൂൾ മാനേജർ അബ്ദുസമദ് സാർ സ്കൂൾ ട്രഷറർ അബ്ദുൽ കലാം സാർ എന്നിവർ പങ്കെടുത്ത വേദിയിൽ വച്ചാണ് ഓവരോൾ ട്രോഫി പ്രിൻസിപ്പലിനു കൈമാറിയത്. ഇതേ വേദിയിൽ വച്ച് തന്നെ ട്രാവൻകൂർ റോയൽ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള ജഴ്സ്സിയും വിതരണം ചെയ്തു. സ്കൈലൈൻഡ് ബിൽഡേഴ്സ് ആണ് ജേഴ്സികൾ സ്പോൺസർ ചെയ്തത്. ഫുട്ബോൾ അക്കാദമിയുടെ പ്രസിഡന്റ് ശ്രീ രാജു ജോ. സെക്രട്ടറി ശ്രീകാന്ത് എന്നിവർ ചേർന്നാണ് ജഴ്സികൾ കുട്ടികൾക്കും പരിശീലകർക്കും സമ്മാനിച്ചത്.
പതിനൊന്നാമത് ഇന്റർ സ്കൂളിൽ കരാട്ടെ ചാമ്പ്യൻഷിപ്പ് ഓവറോൾ ചാമ്പ്യന്മാരായി കോർദോവ സ്കൂൾ
