കൊളംബോ: ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 100 കടന്നു. നിരവധി പേരെ കാണാതായി. അടുത്ത 12 മണിക്കൂറിനുളളിൽ ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശ്രീലങ്കയുടെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ ഇന്ത്യ ‘ഓപ്പറേഷൻ സാഗർ ബന്ധു’ ആരംഭിച്ചു. ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും ഫ്രണ്ട്ലൈൻ കപ്പലായ ഐഎൻഎസ് ഉദൈഗിരിയും എത്തിച്ച ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ബാച്ച് എത്തിച്ചു.
ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്
