എനിക്കറിയാവുന്ന, എനിക്ക് മമ്മൂട്ടി എന്നു പേരിട്ടയാൾ ദാണ്ടെ…അവിടിരിപ്പുണ്ട്…’ – ഹോർത്തൂസ് സാഹിത്യോത്സവ വേദിയിൽ അതുപറഞ്ഞ് മമ്മൂക്ക സദസ്സിലേക്ക് കൈചൂണ്ടിയപ്പോൾ എല്ലാവരും കണ്ണുകൾ ഒരാളിലേക്ക് പതിഞ്ഞു. വേദിയിലേക്ക് ക്ഷണിച്ചു വരുത്തി മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടി അദ്ദേഹത്തെ സദസിന് പരിചയപ്പെടുത്തി. “ഇദ്ദേഹത്തിന്റെ പേര് ശശിധരൻ… എടവനക്കാടാണ് വീട്…ഇദ്ദേഹമാണ് എനിക്ക് മമ്മൂട്ടിയെന്നു പേരിട്ടത്”. കരഘോഷത്തോടെയാണ് സദസ് മമ്മൂക്കയുടെ വാക്കുകൾ കേട്ടത്. മുഹമ്മദ് കുട്ടിയെന്ന പേര് എങ്ങനെ മമ്മൂട്ടി എന്നായി എന്ന കഥ കേൾക്കാത്ത മലയാളികളില്ല.
മെഗാസ്റ്റാറിന് ‘പേരിട്ട’ ശശിധരനെ ലോകത്തിന് പരിചയപ്പെടുത്തി മമ്മൂക്ക
