കുഴൂർ ഉത്സവം കൊടിയേറി

മാള : മധ്യ കേരളത്തിലെ ഉത്സവങ്ങൾക്ക് തുടക്കം കുറിച്ച് പ്രസിദ്ധമായ കുഴൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തിരുവുത്സവം കൊടിയേറി.തന്ത്രി പട്ടം തുരുത്തി മേക്കാട് ശങ്കരൻ നമ്പൂതിരി പ്പാട്കൊടിയേറ്റ് നിർവ്വഹിച്ചു. മുരുകധ്വനി25 എന്ന പേരിൽ കലാ പരിപാടികൾക്കും തുടക്കമായി.കഥകളി ആചാര്യൻ ഡോ :സദനം കൃഷ്ണൻ കുട്ടി, കൊച്ചിൻ ദേവസ്വം ബോർഡ്‌ മെമ്പർ അഡ്വ: അജയൻ പെരുമ്പാവൂർ,കലൈമാമണി ഗോപിക വർമ്മ, ദേവനന്ദ എന്നിവർ ചേർന്ന് ഉദ്ഘാടനംനിർവ്വഹിച്ചു.ഉണ്ണികൃഷ്ണമേനോൻ.ടി, അധ്യക്ഷത വഹിച്ചു.ഗംഗ ദേവി,വിജേഷ് മാരാർ തുടങ്ങിയവർ പങ്കെടുത്തു.ഏലൂർ ബിജുവും നൂറ് ശിഷ്യരും പങ്കെടുത്ത സോപാന സംഗീതം അരങ്ങേറി. രാവിലെ മഹാനാരായണീയ പാരായണo നടന്നു. ഡിസംബർ 1ന് ഏകാദശി, 3 ന് പള്ളിവേട്ട, 4 ന് ആറാട്ട്, 5 ന് അയ്യപ്പൻ വിളക്ക് എന്നിങ്ങനെയാണ് ആഘോഷങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *