കോട്ടയം – കുമരകം റോഡിൽ ഗതാഗത നിയന്ത്രണം

കോട്ടയം: കോട്ടയം – കുമരകം റോഡിൽ കരിക്കാത്തറ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിംഗ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നവംബർ 29, 30 (ശനി, ഞായർ) ദിവസങ്ങളിൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി കെ.ആർ.എഫ്.ബി. എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് അറിയിച്ചു.ബസുകൾ പാലത്തിന്റെ ഇരുകരകളിലുമായി യാത്ര അവസാനിപ്പിക്കണം. ചെറുവാഹനങ്ങൾ പാലത്തിനടുത്തുള്ള ഡൈവേർഷൻ റോഡുവഴി തിരിഞ്ഞ് പോകണം. ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽനിന്നും കോട്ടയത്തേക്കുള്ള ഭാരവാഹനങ്ങൾ ബണ്ട് റോഡിൽ നിന്ന് തിരിഞ്ഞ് ഇടയാഴം – കല്ലറ വഴിയും, വൈക്കം ഭാഗത്തുനിന്നുള്ള ഭാരവാഹനങ്ങൾ തലയോലപ്പറമ്പ്, ഏറ്റുമാനൂർ വഴിയോ, ഇടയാഴം – കല്ലറ വഴിയോ തിരിഞ്ഞ് പോകണം. കോട്ടയത്തുനിന്നും ആലപ്പുഴ, വൈക്കം ഭാഗത്തേക്കുള്ള ഭാരവാഹനങ്ങൾ ചാലുകുന്ന് – മെഡിക്കൽ കോളജ് – നീണ്ടൂർ – കല്ലറ വഴി തിരിഞ്ഞ് പോകണം.

Leave a Reply

Your email address will not be published. Required fields are marked *