ആരാധകരുടെ കാത്തിരിപ്പിന് വിരാമാമിട്ടുകൊണ്ട് കളങ്കാവൽ എത്തുന്നു. ചിത്രം ഡിസംബർ 5ന് തിയറ്ററുകളിലെത്തുമെന്ന് മമ്മൂട്ടി കമ്പനി അറിയിച്ചു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം വേഫറര്‍ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. നവംബർ 27നാണ് ചിത്രം പുറത്തിറങ്ങാനിരുന്നതെങ്കിലും റിലീസ് മാറ്റിവച്ചിരുന്നു.ട്രെയിലർ കണ്ട ഞെട്ടലിൽ നിന്നും ഇപ്പോഴും ആരാധകർ മുക്തരായിട്ടില്ല. അപ്പോൾ പിന്നെ സിനിമ എന്താകും എന്നാണ് എല്ലാവരും ആവേശത്തോടെ നോക്കി നിൽക്കുന്നത്. ശക്തമായ പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനായകനും ചിത്രത്തെ കൂടുതൽ ത്രില്ലെർ ആകുമെന്ന് ഉറപ്പാണ്. ഏറ്റവും കൂടുതൽ സുഖം കിട്ടുന്നത് എന്തിനെ കൊല്ലുമ്പോഴാണെന്ന് അറിയുമോ? എന്ന ഒറ്റ ഡയലോഗിൽ വില്ലനിസം പീക്കിലെത്തിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഹൈപ്പ് കൂട്ടി.
ആരാധകരുടെ കാത്തിരിപ്പിന് വിരാമാമിട്ടുകൊണ്ട് കളങ്കാവൽ എത്തുന്നു
