ബംഗളൂരു; ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴെയുള്ള അടിപ്പാതയിലേക്ക് വീണ് നാല് പേര്‍ മരിച്ചു.സുഹൃത്തുക്കളായിരുന്ന മരിച്ച നാല് പേരും ശബരിമലയിലേക്ക് പോവുകയായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ മേല്‍പ്പാലത്തിന്റെ വശത്തെ കൈവരിയില്‍ ഇടിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തെ ഉദ്ധരിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഇടിയുടെ ആഘാതം വളരെ ശക്തമായതിനാൽ വാഹനവും അതിലുണ്ടായിരുന്ന നാല് പേരും ഏകദേശം 100 മീറ്ററോളം താഴ്ചയിലേക്ക് വീഴുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു.
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് നാല് മരണം
