പീരുമേട് : കുട്ടിക്കാനം ഗവണ്മെന്റ്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽമഴവില്ല് പ്രോജക്ടിൻ്റെ ഭാഗമായിസയൻസ് എക്‌സിബിഷൻ സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രബോധവും, ഗവേഷണ താൽപ്പരത എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ കെ ഡിസ്കിന്റെ നേതൃത്വത്തിൽ മോഡൽ റസിഡൻഷ്യൽ സ്കൂളുകളെ ഉൾപ്പെടുത്തി നടത്തുന്ന സയൻസ് പ്രൊജക്റ്റാണ് മഴവില്ല്. സ്കൂൾ പി. റ്റി. എ പ്രസിഡന്റ് ഭാഗ്യരാജ് എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർമാരായ ചിക്കു.വി ജോൺ, അലീന എൽദോസ്, ആനിമേറ്റർമാരായ ബീന സിജു, എസ്. ശ്രീദ സ്‌കൂൾ പ്രിൻസിപ്പൽ രേഖ, സീനിയർ അസിസ്റ്റന്റ് ജയന്തി, സയൻസ് അദ്ധ്യാപകരായ ആശ, സുഗന്ധി, സ്കൂൾ വാർഡൻ സന്ദേശ് എന്നിവർ നേതൃത്വം നൽകി.
സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു
