രാഷ്ട്രീയപ്പാര്‍ട്ടികളടക്കം സ്ഥാപിച്ച അനധികൃത ബോര്‍ഡുകളും കൊടികളും രണ്ടാഴ്ചയ്ക്കകം നീക്കണം; ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് പൊതു ഇടങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികളടക്കം സ്ഥാപിച്ച അനധികൃത കൊടിതോരണങ്ങളും ബോര്‍ഡുകളും നീക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറിമാര്‍ക്ക് ഹൈക്കോടതി നിർദേശം നൽകി. ഇതിനായി രണ്ടാഴ്ചത്തെ സമയമനുവദിച്ചു. ഇതിനുശേഷവും അനധികൃത ബോര്‍ഡുകളും കൊടികളുമുണ്ടെങ്കില്‍ സെക്രട്ടറിമാരുടെ വ്യക്തിപരമായ ഉത്തരവാദിത്വമായിരിക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവില്‍ വ്യക്തമാക്കി. അനധികൃത ബോര്‍ഡുകളുടെയും കൊടികളുടെയും കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെയും മേല്‍നോട്ടമുണ്ടാകണമെന്നും ആവശ്യമായ നടപടിസ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *