കോട്ടയം: നവകേരള സദസ്സ് സർക്കാർ സമ്മർദ്ദത്തിൽ നടത്തുന്ന മാമാങ്കമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നവകേരള സദസ്സ് പരാജയമെന്ന് പറഞ്ഞ രമേശ് ചെന്നിത്തല, തെരഞ്ഞെടുപ്പിനു മുന്‍പുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ പരിപാടിയാണിതെന്നും സര്‍ക്കാര്‍ നിര്‍ബന്ധിച്ച് കൊണ്ടുവന്നവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും ആരോപിച്ചു.
‘നവകേരള സദസ്സില്‍ മുഖ്യമന്ത്രിയുടെ കൈയില്‍ ഒരു നിവേദനം പോലും കൊടുക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി തൊഴിലുറപ്പ് തൊഴിലാളികളെയും അംഗനവാടി ജീവനക്കാരേയും ഹരിത കര്‍മ സേനയേയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പാര്‍ട്ടിക്കാരേയും വിളിച്ചുകൂട്ടി നടത്തുന്ന മാമാങ്കമാണിത്. ഇതുകൊണ്ട് ജനങ്ങള്‍ക്കും കേരളത്തിനും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. കേവലമൊരു തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മാത്രമാണിത്. സര്‍ക്കാര്‍ പരിപാടിയില്‍ ഒരിക്കലും രാഷ്ട്രീയം പറയാറില്ല. എന്നാല്‍ ഇവിടെ മുഴുവന്‍ രാഷ്ട്രീയമാണ് പറയുന്നത്. കോണ്‍ഗ്രസിനേയും യു.ഡി.എഫിനേയും ആക്ഷേപിക്കുക എന്നതാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്തുകൊണ്ടിരിക്കുന്നത്’, ചെന്നിത്തല പറഞ്ഞു.