വൈക്കം :ചെമ്മനത്തുകര ഐ. എച്ച്. ഡി. പി. നഗര്‍ നിവാസികളുടെ കിടപ്പാട ഭൂമിക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് വൈക്കം താലൂക്കാഫീസിനു മുന്നിൽ കുടിൽ കെട്ടി സമരം ചെയ്ത കണ്ണൻ്റെ രണ്ടു വർഷം നീണ്ട സത്യാഗ്രഹ സമരത്തിനു മുന്നിൽ അവസാനം സർക്കാരും എംഎൽഎയും കീഴടങ്ങി. കണ്ണന് ഇന്നുപട്ടയം നൽകും. ആദിവാസി ഭൂ അവകാശ സമിതി 2023 നവംബര്‍ 10 ന് വൈക്കം താലൂക്ക് ഓഫീസിന് മുന്നില്‍ തുടങ്ങിയ അനിശ്ചിത കാല സമരം അഭിമാനകരമായ വിജയം നേടിയതായ് ആദിവാസി ഭൂ അവകാശ സമിതി അറിയിച്ചു. നവംബര്‍ 2 ന് വൈക്കം സത്യാഗ്രഹ ഹാളില്‍ വെച്ച് നടത്തുന്ന പട്ടയമേളയില്‍ 7 കുടുംബാംഗങ്ങള്‍ക്ക് കൂടി പട്ടയം ലഭിക്കുന്നതോടെ 35 കുടുംബാംഗങ്ങളില്‍ 31 കുടുംബാംഗങ്ങള്‍ക്ക് പട്ടയം നല്കാന് നടപടി സ്വീകരിച്ചതായ് സമിതി അറിയിച്ചു. ഞായറാഴ്ച വൈകിട്ട് 4 ന് സമരപന്തലില്‍ വെച്ച് പൊതുസമ്മേളനവും സമരനേതാക്കള്‍ക്ക് ആദരവും നല്‍കും. ദേശീയ ദലിത് വിമോചന മുന്നണി ജനറല്‍ സെക്രട്ടറി അഡ്വ. പി. ഒ. ജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
Related Posts
കേരളം ലോകത്തിനെ അത്ഭുതപെടുത്തുന്നു : മമ്മൂട്ടി
കേരളവും അതിന്റെ സാമൂഹിക സംവിധാനങ്ങളും പലപ്പോഴും ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി പറഞ്ഞു. കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപന പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു…
ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് ജേതാക്കൾക്ക് ഉഷ്മള വരവേൽപ്
ചെത്ത്ലത്ത്: 34ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൽ മിന്നുന്ന പ്രകടനംകാഴ്ച വെച്ച് ബാഡ്മിന്റണിൽ ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി നാട്ടിൽ തിരിച്ചെത്തിയ എപിജെ അബ്ദുൽ കലാം ഗവ. സിനിയർ സെക്കന്ററി…
തിരുവനന്തപുരം :മാധ്യമ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥ പരിഷ്കരിക്കണമെന്നും ഉമ്മൻ ചാണ്ടി സർക്കരിന്റെ കാലത്ത് മാധ്യമ പ്രവർത്തകർക്കായി മാറ്റിവെച്ച 4 കോടി ചെലവിട്ട് സംസ്ഥാനത്ത് മാധ്യമ ക്ഷേമനിധി…
