കോട്ടയം: പുതുപ്പള്ളിയിൽ നടക്കുന്ന വികസന സദസിന് മുന്നിൽ മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ്റെ പ്രതിഷേധം. മിനി സിവിൽ സ്റ്റേഷൻ പദ്ധതിക്ക് അനുമതി ഇല്ലാതെ ഉമ്മൻ ചാണ്ടിയുടെ പേരും ചിത്രവും ഉപയോഗിച്ചതിലാണ് പ്രതിഷേധം. പണി പൂർത്തിയാവാത്ത മിനി സിവിൽ സ്റ്റേഷൻ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിടുന്നത് രാഷ്ട്രീയ പാപ്പരത്തമാണ് എന്നും ചാണ്ടി ഉമ്മൻ.
പണി പൂർത്തിയാകാത്ത മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേര് കൊടുത്ത് അപമാനിച്ചു
