അരൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഉണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട് ഡയാലിസിസ് ചെയ്യാൻ വേണ്ടി കാറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തുവന്ന്എരമല്ലൂർ ശ്രീ ഭദ്രത്തിൽ ദിലീപ് (42)കുഴഞ്ഞുവീണു മരിച്ചു . കാറിൽ കുഴഞ്ഞുവീണ യുവാവിനെ ഓട്ടോറിക്ഷ തൊഴിലാളികൾ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൃക്ക രോഗത്തെ തുടർന്ന് രണ്ടുവർഷമായി ഡയാലിസിസ് ചെയ്യുന്ന ആളാണ് ദിലീപ്. ആഴ്ചയിൽ രണ്ടുദിവസം ഡയാലിസിസ് നടത്തിയിരുന്നു. അരൂരിൽ ഉയരപ്പാതയിൽ കനത്ത ഗതാഗത കുറുക്കിൽപ്പെട്ട് ഏറെനേരം ദിലീപിന് കാറിനുള്ളിൽ ഇരിക്കേണ്ടി വന്നു. ആശുപത്രിയിൽ പോകാൻ വേണ്ടി ദിലീപിൻറെ ബന്ധുവായ അമൽ ക്ഷേത്രം കവലയിൽ കാത്ത് നിൽപ്പുണ്ടായിരുന്നു. എന്നാൽ ദിലീപ് അപകടകരമായ അവസ്ഥയിലായിരുന്നു . തുടർന്ന് ഓട്ടോതൊഴിലാളികളുടെ സഹായത്തോടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു
