തിരു : പ്രസിദ്ധവും അതിപുരാതനവുമായ മുട്ടത്തറ വടുവൊത്ത് മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോൽസവത്തിന് 25 ശനിയാഴ്ച കൊടിയേറും. രാവിലെ 10.15 നും 10.45 മധ്യേ നടക്കുന്ന കൊടിയേറ്റിന് തന്ത്രി തരണനല്ലൂർ എൻ.പി ഗോവിന്ദൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിക്കും. വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനം കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മീഷ്ണർ ജി. ഗോമതി ഉദ്ഘാടനം ചെയ്യും. 29 ന് പുറത്തെഴുന്നള്ളത്തും 30 ന് ശ്രീപത്മനാഭ സ്വാമിക്കൊപ്പം ആറാട്ടിനെഴുന്നള്ളത്തും നടക്കും. 31 ന് ദേവീക്ഷേത്ര പൊങ്കാലയോടെ ഉൽസവത്തിന് സമാപനമാകും. സുഹൃതഹോമം, മഹാധന്വന്തരി ഹോമം, മഹാമൃത്യുഞ്ജയ ഹോമം തുടങ്ങിയ പ്രത്യേക പൂജകൾ, കലാപരിപാടികൾ, അന്നദാനം എന്നിവയും ഉണ്ടാകും.
Related Posts
നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്നത് 91 കേന്ദ്രങ്ങളിൽ
കോട്ടയം: തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ നാമനിര്‍ദേശ പത്രികകള്‍ 91 കേന്ദ്രങ്ങളിലാണ് സ്വീകരിക്കുന്നത്. അതത് നിയോജക മണ്ഡലത്തിന്റെ വരണാധികാരിക്കാണ് പത്രികള്‍ നല്‍കേണ്ടത്. ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലെ…
KSBA സംസ്ഥാന സമ്മേളനം പറവൂരിൽ
KSBA ലേഡി ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ 3 -ാമത് വാർഷിക സംസ്ഥാന സമ്മേളനം മെയ് 12 ന് പറവൂർ ടൗൺ ഹാളിൽ വച്ച് നടക്കും സമ്മേളനത്തിന് മുൻപ് രാവിലെ…
കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടിയിലെ അഷറഫ് വളശ്ശേരിയുടെ മകൻ അലന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായി നാലാം…
