സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കൊരട്ടി സെന്റ് മേരീസ് പള്ളിയിലെ തിരുനാളിന്റെ എട്ടാമിടത്തോട് അനുബന്ധിച്ച് സിറ്റി വോയ്സ് പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിന്റെ പ്രകാശന കർമ്മം ഫാദർ ലിജോ കുറിയേടൻ നിർവഹിച്ചു. സിറ്റി വോയ്സ് അസോസിയേറ്റ് എഡിറ്റർ സി.കെ. ഗഫൂർ , റിപ്പോർട്ടർ വിൽസൺ മേച്ചേരി, പള്ളി ട്രസ്റ്റിമാരായ ജൂലിയസ് ദേവസ്സി വെളിയത്ത്, ജോമോൻ ജോസ് പള്ളിപ്പാടൻ, കൺവീനർ ജിഷോ ജോസ് മുള്ളക്കര , ജോയിന്റ് കൺവീനർ സുനിൽ ജോസ് ഗോപുരൻ , വൈസ് ചെയർമാൻ ജോജോ നാൽപ്പാട്ട് തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
വളരെ അടുക്കും ചിട്ടിയോടും കൂടി നടത്തപ്പെടുന്ന തിരുനാൾ ആഘോഷത്തിൽ നൂറുകണക്കിന് ഭക്തജനങ്ങളാണ് നാടിന്റെ നാനാഭാഗത്തുനിന്നും കൊരട്ടിയിലേക്ക് എത്തുന്നത്.
കൊരട്ടി മുത്തിയുടെ തിരുനാളിന് സിറ്റി വോയ്സ് പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു.
