തൃശ്ശൂർ കുന്നംകുളം ഗുരുവായൂർ റോഡിലെ ഇട്ടിമാണി ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്കിടെ വെള്ളറക്കാട് പൂളംതറയ്ക്കൽ വീട്ടിൽ ഇല്യാസ് മുഹമ്മദ് (49)മരിച്ചു. മരണം സംഭവിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ സംഘർഷം ഉണ്ടാക്കി. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ ആശുപത്രിയിൽ എത്തിയ ഇല്യാസിനെ വൈകിട്ട് ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.എന്നാൽ രാത്രി 8.30 യോടെ അദ്ദേഹം മരിച്ചു .വിവരമറിഞ്ഞ് രാത്രി ആശുപത്രിയിൽ തടിച്ചുകൂടിയ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ സംഘർഷം ഉണ്ടാക്കി. ശ്വാസ തടസ്സമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നതെങ്കിലും അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല എന്നും അനസ്തീഷ്യ നൽകുന്നതിൽ അടക്കം പിഴവുണ്ട് എന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിനും ആരോഗ്യവകുപ്പിലും പരാതി നൽകി.
തൃശ്ശൂർ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു
