പല്ലിൽ കറയുണ്ടോ… തുമ്പപ്പൂ പോലെ തിളങ്ങാൻ അഞ്ചു മാർഗങ്ങൾ

മനോഹരമായി ചിരിക്കാൻ തൂവെള്ള പല്ലുകൾ വേണം. സുന്ദരമായ പല്ലുകൾ ഉള്ളവർക്കേ ആ​ത്മ​വി​ശ്വാ​സത്തോടെ ചിരിക്കാൻ കഴിയൂ. എന്നാൽ മനോഹരമായ ചിരിക്ക് പ​ല്ലി​ലെ ക​റ​യും മ​റ്റ് ദ​ന്ത​പ്ര​ശ്‌​ന​ങ്ങ​ളും പ്രതിസന്ധിയിലാക്കും. ചി​ല പ്ര​കൃ​തി​ദ​ത്ത മാ​ര്‍ഗ​ങ്ങ​ളി​ലൂടെ പല്ലിലെ ക​റ വേ​രോ​ടെ ഇ​ല്ലാ​താക്കാം.1.ക​റ്റാ​ര്‍​വാ​ഴ​യും ഗ്ലി​സ​റി​നും മി​ക്‌​സ് ചെ​യ്ത് പ​ല്ല് തേ​ക്കു​ന്ന​ത് പ​ല്ലി​ലെ ക​റ​യെ ഇ​ല്ലാ​താ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. ബേ​ക്കിം​ഗ് സോ​ഡ​യും ഇ​തി​ല്‍ മി​ക്‌​സ് ചെ​യ്യ​ണം. ഇ​ത് പ​ല്ലി​നു തി​ള​ക്ക​വും സൗ​ന്ദ​ര്യ​വും ന​ല്‍​കും. അ​തോ​ടൊ​പ്പം ക​റ​യെ പൂ​ര്‍​ണ​മാ​യും ഇ​ള​ക്കി മാ​റ്റു​ന്നു. ഒ​രാ​ഴ്ച തേ​ച്ചാ​ല്‍ പല്ല് വെട്ടിത്തിളങ്ങും.2.ക​റ ക​ള​യാ​നു​ള്ള ന​ല്ലൊ​രു വ​ഴി​യാ​ണ് ബേ​ക്കിം​ഗ് സോ​ഡ​യും ഉ​പ്പും. ബേ​ക്കിം​ഗ് സോ​ഡ​യി​ല്‍ അ​ല്‍​പം ഉ​പ്പു ചേ​ര്‍​ത്ത് വെ​ള്ള​വും ക​ല​ര്‍​ത്തി പേ​സ്റ്റാ​ക്കു​ക. ഇ​ത് ഉ​പ​യോ​ഗി​ച്ച് ബ്ര​ഷ് ചെ​യ്യാം. ഇ​ത് അ​ടു​പ്പി​ച്ച്‌ ഉ​പ​യോ​ഗി​യ്ക്കരുത്. പ​ല്ലിന്‍റെ ഇ​നാ​മ​ലി​ന് ഇ​തു കേ​ടു​ണ്ടാ​ക്കും. ഇ​ട​യ്ക്കി​ടെ ഉ​പ​യോ​ഗി​യ്ക്കാം. പ​ല്ലി​നു വെ​ളു​പ്പു ല​ഭി​ക്കും.3.ക​ടു​കെ​ണ്ണ​യി​ല്‍ ഒ​രു നു​ള്ള് ഉ​പ്പ്, ഒ​രു നു​ള്ള് മ​ഞ്ഞ​ള്‍​പ്പൊ​ടി എ​ന്നി​വ ക​ല​ര്‍​ത്തു​ക. ഇ​തു പേ​സ്റ്റാ​ക്കി ബ്ര​ഷി​ലെ​ടു​ത്ത് ബ്ര​ഷ് ചെ​യ്യാം. ഇ​തും പ​ല്ലി​നു നി​റം ന​ല്‍​കു​ന്ന ഒ​രു മാ​ര്‍​ഗ​മാ​ണ്.4.ചെ​റു​നാ​ര​ങ്ങാ​നീ​രി​ല്‍ ഉ​പ്പു ക​ല​ര്‍​ത്തി പ​ല്ലി​ല്‍ ബ്ര​ഷ് ചെ​യ്യു​ന്ന​ത് പ​ല്ലി​ന് നി​റം ല​ഭി​യ്ക്കാ​നും ക​റ നീ​ക്കാ​നു​മു​ള്ള ന​ല്ലൊ​രു വ​ഴി​യാ​ണ്. നാ​ര​ങ്ങ​യി​ലെ വൈ​റ്റ​മി​ന്‍ സി, ​സി​ട്രി​ക് ആ​സി​ഡ് എ​ന്നി​വ​യാ​ണ് ഇ​തി​നു സ​ഹാ​യി​ക്കു​ന്ന​ത്. നാ​ര​ങ്ങാ​ത്തൊ​ണ്ടു കൊ​ണ്ട് പ​ല്ലി​ല്‍ ഉ​ര​സു​ന്ന​തും. നാ​ര​ങ്ങ​യു​ടെ​യോ ഓ​റ​ഞ്ചി​ന്‍റെയോ തൊ​ണ്ട് ഉ​ണ​ക്കി​പ്പൊ​ടി​ച്ചു പ​ല്ലു തേ​യ്ക്കു​ന്ന​തും കറകൾ നീക്കും.5.രണ്ട് ടേ​ബി​ള്‍ സ്പൂ​ണ്‍ ചെ​റു​നാ​ര​ങ്ങാ​നീ​ര്, രണ്ട് ടേ​ബി​ള്‍ സ്പൂ​ണ്‍ ചെ​റു​ചൂ​ടു​വെ​ള്ളം എ​ന്നി​വ ക​ല​ര്‍​ത്തു​ക. ഇ​ത വാ​യി​ലൊ​ഴി​ച്ച്‌ 1 മി​നി​റ്റ് വാ​യി​ല്‍ കു​ലു​ക്കൊ​ഴി​ഞ്ഞ് തു​പ്പാം. കൂ​ടു​ത​ല്‍ നേ​രം വാ​യി​ല്‍ വ​ച്ചു കൊ​ണ്ടി​രി​യ്ക്ക​രു​ത്. പി​ന്നീ​ട് വാ​യി​ല്‍ സാ​ധാ​ര​ണ വെ​ള്ള​മു​പ​യോ​ഗി​ച്ചു ക​ഴു​കാം. നാ​ര​ങ്ങാ​നീ​രി​ല്‍ വെ​ള്ള​മൊ​ഴി​യ്ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യം. ഇ​ല്ലെ​ങ്കി​ല്‍ ഇ​തി​ലെ സി​ട്രി​ക് ആ​സി​ഡ് നേ​രി​ട്ടു പ​ല്ലു​ക​ളെ ദ്ര​വി​പ്പിക്കുമെന്നതു മറക്കാതിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *