മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മമ്മൂക്ക മലയാളികളെ എന്നും വിസ്മയിപ്പിച്ചുണ്ട്. യുവ സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരം നൽകിയിട്ടുള്ള സൂപ്പർതാരം കൂടിയാണ് മമ്മൂക്ക. സഹപ്രവർത്തകരോട് എന്നും സ്നേഹത്തോടെ മാത്രം പെരുമാറാറുള്ള മമ്മൂക്ക കണിശക്കാരനുമാണ്. ഷൂട്ടിങ് സമയത്തു മാത്രമല്ല, ഡബ്ബിങ് സ്റ്റുഡിയോയിലും മമ്മൂട്ടി വ്യത്യസ്തനാണ്. നടൻ ബൈജുവാണ് മമ്മൂക്കയുടെ ഡബ്ബിങ്ങിനെക്കുറിച്ച് അടുത്തിടെ പറഞ്ഞത്. ഡബ്ബിംഗിന്റെ കാര്യത്തിൽ തൻ കണ്ടതിൽ മന്നൻ മമ്മൂക്കയാണെന്നാണ് ബൈജു പറഞ്ഞത്. ഒരു കഥാപാത്രത്തിന്റെ കൃത്യമായ അളവ് അദ്ദേഹത്തിന് അറിയാമായിരിക്കും. ഒരു സീനിൽ എങ്ങനെ ശബ്ദം കൊടുക്കണം, എന്തൊക്കെ മോഡുലേഷൻ കൊടുക്കണം എന്നൊക്കെ കൃത്യമായ ധാരണ അദ്ദേഹത്തിന് ഉണ്ടെന്നതാണ് പ്രത്യേകത.ആ കാര്യത്തിൽ മലയാളത്തിലെ ഏറ്റവും മിടുക്കൻ മമ്മൂക്ക തന്നെയാണ്. അദ്ദേഹത്തിന്റെ ഡബ്ബിംഗ് ഒരു പ്രത്യേക രീതിയാണ്. ചിലപ്പോൾ ദിവസങ്ങൾ എടുത്താണ് അദ്ദേഹം ഡബ്ബിങ് പൂർത്തിയാക്കാറുള്ളത്- ബൈജു പറഞ്ഞു.
Related Posts

കോവളം :വെള്ളാർ വാർഡിൽ പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ഉൽഘാടനം നടന്നു. വെള്ളാർ വാർഡിൽ പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പോളിയോ തുള്ളി മരുന്ന് നൽകി…

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിലെത്തി
കൽപറ്റ: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും വയനാട്ടിലെത്തി. മണ്ഡല പര്യടനത്തിന് ഒരാഴ്ചയായി വയനാട്ടിലുള്ള പ്രിയങ്ക ഗാന്ധി , പടിഞ്ഞാറത്തറയിൽ ഹെലികോപ്റ്ററിൽ…

പ്ലസ് ടു വിദ്യാർഥിനി മൂവാറ്റുപുഴ ആറ്റിൽ മരിച്ച നിലയിൽ
വൈക്കം പോളശ്ശേരി പാർത്ഥശേരി പ്രതാപന്റെയും റീനയുടെയും മകളും കുലശേഖരമംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുമായ പൂജയെ (17)മൂവാറ്റുപുഴ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.…