കുറവിലങ്ങാട് : സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന “അതുല്യ “വനിതാസംഗമം ഒക്ടോബർ 21 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂൾ ഹാളിൽ വച്ച് സംസ്ഥാന പ്രസിഡന്റ് കെ എം വർഗീസ് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷീല ദിലീപ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വ്യത്യസ്ത മേഖലകളിൽ മികവ് തെളിച്ച വനിതകളേയും അമ്മമാരേയും ആദരിക്കുന്നതാണ്. പ്രതിഭാസംഗമം കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയും കുഞ്ഞിളം കയ്യിൽ സമ്മാനം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്ഡോ സിന്ധുമോൾ ജേക്കബും ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റ് യു ഐസക് ഗുരുവന്ദനം നടത്തും.വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച പി റ്റി എ അംഗങ്ങളെ ഗ്രാമ പഞ്ചായത്ത് മെമ്പർ ജോയ്സ് അലക്സ് ആദരിക്കും.ജില്ലാ കമ്മിറ്റി കമ്മിറ്റി അംഗം ഷേർളി സജി സ്ത്രീശാക്തീ
കരണസന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബെൻസി റോസ് സ്വാഗതവും മേഖലാ സെക്രട്ടറി പ്രീനു സുനീഷ് കൃതജ്ഞതയും രേഖപ്പെടുത്തും.