കണ്ണൂർ പഴയങ്ങാടി മാട്ടൂലിൽ സി എം കെ അഫ്സത്തിൻ്റെ വീട്ടിൽനിന്ന് 20 പവൻ സ്വർണ്ണവും 6 ലക്ഷം രൂപയും മോഷണം പോയി. ഇന്നലെ വൈകുന്നേരം നാലുമണിയോടെ അഫ്സത്ത് വീട് പൂട്ടി സമീപത്തെ വീട്ടിൽ പോയി അരമണിക്കൂറിനകം തിരികെ വന്നപ്പോൾ മുൻഭാഗത്ത് വാതിൽ തുറക്കാൻ പറ്റിയില്ല. സമീപത്തെ ബന്ധുക്കളെ വിളിച്ചു പരിശോധിച്ചപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അടുക്കള ഭാഗത്തെ വാതിൽ തുറന്ന നിലയിലും കണ്ടെത്തിയതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും നഷ്ടപ്പെട്ടത് മനസ്സിലായത്. അലമാരയിലും മേശയിലും ആണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത് .താക്കോൽ ഉപയോഗിച്ച് തന്നെയാണ് മോഷ്ടാവ് മേശയും അലമാരയും തുറന്നത്. പിന്നീട് അടുക്കള വാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. മുൻവശത്തെ വാതിൽ അകത്തുനിന്നു പൂട്ടിയശേഷം പിന്നിലെ വാതിൽ തുറന്നിട്ടാണ് മോഷ്ടാവ് കടന്നു കളഞ്ഞതെന്ന് ചെരിപ്പിന്റെ അടയാളങ്ങൾ വച്ച് കണ്ടെത്തി. നേരത്തെ തന്നെ മോഷ്ടാവ് വീട്ടിൽ കയറി ഒളിച്ചിരുന്നു എന്നാണ് നിഗമനം. വാതിലൊ മറ്റ് സാധനങ്ങളോ തകർക്കാതെ മോഷണം നടത്തിയതിനാൽ അടുത്തറിയാവുന്ന ആളാണെന്ന് സംശയിക്കുന്നു. അഫ്സത്തിന്റെ ഭർത്താവ് വ്യാപാരിയാണ്. പഴയങ്ങാടി പോലീസ് അന്വേഷണം നടത്തുകയാണ്. വിരലടയാളം വിദഗ്ധർ, ഡോഗ് സ്കോഡ് എന്നിവരും പരിശോധന നടത്തി.
Related Posts

അയ്മനത്ത് ആമ്പൽ ടൂറിസം ഫെസ്റ്റ് തുടങ്ങി;മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു
കോട്ടയം: അയ്മനം പുത്തൂക്കരിയിൽ ആമ്പൽവസന്തം കനാൽ ടൂറിസം ഫെസ്റ്റിന് തുടക്കം. പുത്തൂക്കരി പാഠശേഖരത്തിനു സമീപം നടന്ന ചടങ്ങിൽ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ മൂന്നുദിവസം നീണ്ടുനിൽക്കുന്ന…

‘പടച്ചോള്‍’ പ്രകാശനം ചെയ്തു
കോതമംഗലം: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അക്ബറിന്റെ എട്ടാമത് പുസ്തകമായ ‘പടച്ചോള്‍’ പ്രകാശനം ചെയ്തു. കവളങ്ങാട് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ കവിയും ഗാനരചയിതവുമായ സച്ചിദാനന്ദന് പുഴങ്കരയാണ് പുസ്തകം…

കോട്ടയത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയ യുവാക്കളെ പിടികൂടി
കോട്ടയത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയ യുവാക്കളെ പിടികൂടി. കോട്ടയത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുകയും ബിയർ കുപ്പികൾ റോഡിൽ വലിച്ചെറിഞ്ഞ് പൊട്ടിക്കുകയും ചെയ്ത യുവാക്കളെ പോലീസ് പിടികൂടുക മാത്രമല്ല റോഡ്…