ഗർഭം അലസിപ്പോകുന്നതു സാധാരണ സംഭവമാണ്. ഓരോ നൂറു ഗര്‍ഭത്തിലും പത്തുമുതൽ ഇരുപതു വരെ മിസ് കാരേജ് ആകുന്നു. കുഞ്ഞ് അതിജീവിക്കാനുള്ള സാധ്യത ഇല്ലാത്തപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഗര്‍ഭത്തിന്റെ ആദ്യ പന്ത്രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഇങ്ങനെ സംഭവിക്കും. ബീജസങ്കലനം നടന്ന അണ്ഡത്തിനു തകരാർ സംഭവിച്ചതാണു സാധാരണയായി കാരണമാകുന്നത്. ഈ അണ്ഡം വളര്‍ന്നു വികസിച്ചിരുന്നുവെങ്കില്‍ കുഞ്ഞ് കടുത്ത വൈകല്യങ്ങളോടെ ജനിക്കാന്‍ ഇടയാകുമായിരുന്നു. മിസ് കാരേജ് ഇത്തരം വൈകല്യങ്ങളെ ഇല്ലാതാക്കാനുള്ള പ്രകൃതിയുടെ സ്വാഭാവിക രീതിയാണ്.മിസ്കാരേജ് സ്ത്രീയെ ഗുരുതരമായ രോഗത്തിലെത്തിക്കാൻ സാധ്യതയുണ്ട്. മലേറിയ, സിഫിലിസ്, തളര്‍ന്നുപോവുക തുടങ്ങിയവ സംഭവിക്കാം. ചിലപ്പോള്‍ ജനനേന്ദ്രിയങ്ങള്‍ക്കും തകരാര്‍ വരെ സംഭവിക്കാം. ചില മിസ്കാരേജുകള് ഗര്‍ഭപാത്രത്തിലല്ലാതെ ഫാലോപ്യന്‍ ട്യൂബില്‍ അണ്ഡം വളരുന്നതുകൊണ്ടു സംഭവിക്കുന്നു. അത്തരം ഗര്‍ഭങ്ങള്‍ മിക്കവാറും അലസും. അവ വളരെ അപകടകരവുമാണ്.രണ്ടുതരം സൂചനകളാണ് മിസ്കാരേജില് കാണുന്നത് – യോനിയില്‍നിന്നുള്ള രക്തസ്രാവവും അടിവയറ്റിലെ വേദനയും. രക്തസ്രാവം സാധാരണ ചെറിയ തോതില്‍ തുടങ്ങി കൂടിക്കൂടി വരികയും അവസാനം കട്ടിയായി മാറുകയും ചെയ്യുന്നു. രക്തസ്രാവവും വേദനയും കടുത്ത ആര്ത്തവകാലത്തേതിനു സമാനമായിരിക്കും. പ്രത്യേകിച്ച് ആദ്യ ഗർഭം അലസലാണെങ്കിൽ. അതുകൊണ്ട് എപ്പോഴാണ് മിസ്കാരേജ് സംഭവിച്ചതെന്നുപോലും ചിലപ്പോള്‍ അറിയാൻ കഴിഞ്ഞെന്നുവരില്ല.ഒരു മിസ്കാരേജിനെ പൂര്‍ണം എന്നു വിശേഷിപ്പിക്കുന്നത് വളരുന്ന ശിശുവിന്റെ എല്ലാ ടിഷ്യുവും ഗര്ഭപിണ്ഡവും മറുപിള്ളയും പൂര്‍ണമായും യോനിവഴി പുറത്തേക്കു സ്രവിച്ചുകഴിയുമ്പോളാണ്. ഒരു പൂര്‍ണമായ മിസ്കാരേജ് കഴിഞ്ഞാല്‍ ചുരുക്കം ദിവസങ്ങള്‍ക്കുള്ളില്‍ രക്തസ്രാവം നിലയ്ക്കും. ഈ അവസ്ഥയില്‍ സ്ത്രീ വിശ്രമിക്കുകയും രണ്ട് മൂന്ന് ആഴ്ചത്തേക്ക് ഭാരം എടുക്കല്‍ തുടങ്ങിയ കഠിന ജോലികള്‍ ചെയ്യാതിരിക്കുകയും വേണം. സ്വയം വൃത്തിയായിരിക്കാനും ലൈംഗിക ബന്ധത്തില്‍ ഇടപെടാതിരിക്കാനും ശ്രദ്ധിക്കണം.വളരുന്ന ശിശുവിന്റെ അംശമോ മറുപിള്ളയോ ഗര്‍ഭ പാത്രത്തില്‍ ശേഷിക്കുകയാണെങ്കില്‍ അതിനെ അപൂര്‍ണമായ മിസ്കാരേജ് എന്നു പറയും. ഗര്‍ഭത്തിന്റെ 10, 20 ആഴ്ചയ്ക്കുള്ളില്‍ സംഭവിക്കുന്ന മിസ്കാരേജ് അപൂര്‍ണമാകാനാണ് സാധ്യത. രക്തസ്രാവം തുടരുകയും ഗര്‍ഭപാത്രത്തിലെ മരിച്ച ടിഷ്യുകള്‍ അണുബാധിതമാകുകയും ചെയ്യും, ഇത് പനിയും അടിവയറ്റില്‍ വേദനയുമുണ്ടാക്കും. ഒരു അപൂര്‍ണ മിസ്കാരേജ് അണുബാധിതമാകുമ്പോള് ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കില്‍ ഫാലോപ്യന്‍ ട്യൂബില്‍ അത് മുറിവുകളുണ്ടാക്കുകയും സ്ത്രീ വന്ധ്യയായി മാറുകയും ചെയ്യാം. ഒരു സ്ത്രീക്ക് മിസ്കാരേജിനു ശേഷം അണുബാധയുടെ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ ഉടന്‍തന്നെ ചെക്കപ്പിനു പോകേണ്ടതാണ്.
Related Posts

വിജിലൻസിന്റെ മിന്നൽ പരിശോധന ; ഓഫീസർമാർക്ക് സസ്പെൻഷൻ
ഇടുക്കി :സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.രണ്ട് ഓഫീസർമാർക്ക് സസ്പെൻഷൻ.തേക്കടി, വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ.ഇ. സിബി, അരുൺ കെ. നായർ എന്നിവരെയാണ്…
ആ കിടപ്പറ സീൻ കണ്ട് തിയറ്ററിലിരുന്ന ഭാര്യ പൊട്ടിക്കരഞ്ഞു: ടി.ജി. രവി
വില്ലൻ കഥാപാത്രങ്ങൾക്കു പുതിയ മാനങ്ങൾ നൽകിയ നടനാണ് ടി.ജി. രവി. വെള്ളിത്തിരയിലെ ബലാത്സംഗവീരൻ കൂടിയായിരുന്നു രവി. സ്ക്രീനിൽ രവിയെ കാണിക്കുന്പോൾ തന്നെ ഒരു ബലാത്സംഗം ഉറപ്പ് എന്നു…

തിരുവനന്തപുരം വിമാനത്താവളത്തില്‍ വൻ സ്വർണ വേട്ട
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. 40 ലക്ഷം രൂപയുടെ 360 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ സെന്തില്‍ രാജേന്ദ്രനാണ് പിടിയിലായിരിക്കുന്നത്.ജീന്സിനുള്ളില് തുന്നിച്ചേര്‍ത്ത് കടത്തനായിരുന്നു…