കോട്ടയം: വർഷങ്ങളായി നിർമാണം പാതിവഴിയിൽ കിടന്ന കോട്ടയം കുമരകം പാലം ഭാഗികമായി തുറന്നു. വർഷങ്ങളായുള്ള നാട്ടുകാരുടെ ദുരിതത്തിന് താത്കാലിക ആശ്വാസമായി സർക്കാർ നടപടി. അതേസമയം, തദ്ദേശതെരഞ്ഞെടുപ്പു മുന്നിൽ കണ്ട് എൽഡിഎഫ് സർക്കാർ കളിക്കുന്ന നാടകമാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണു നടക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് വാഹനഗതാഗതത്തിനായി പാലം ഭാഗികമായി തുറന്നത്. മന്ത്രി വി.എൻ. വാസവന്റെ വാഹനമാണ് പാലത്തിലൂടെ ആദ്യം കടന്നുപോയത്. കുമരകം ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങളാണ് പാലത്തിലൂടെ കടത്തിവിടുക. കോട്ടയത്തുനിന്നു കുമരകത്തേക്കുള്ള വാഹനങ്ങൾ താത്കാലിക റോഡിലൂടെ ഗുരുമന്ദിരം വഴി കടത്തിവിടും. പ്രവേശന പാതയുടെ ഒരു വശം മാത്രമാണ് ഗതാഗത യോഗ്യമാക്കിയിരിക്കുന്നത്. ബാക്കി ഭാഗം മണ്ണിട്ട് ഉയർത്തണമെങ്കിൽ മഴ മാറണം. ആറ്റാമംഗലം പള്ളിയുടെ സമീപത്തെ കരിങ്കൽക്കെട്ട് പൂർത്തിയാക്കാനാണ് ഇപ്പോൾ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത്. ബസ് സർവീസുകൾ പഴയതുപോലെ പുനരാരംഭിച്ചത് യാത്രക്കാർക്ക് ഏറെ ആശ്വസമായി.
Related Posts

അലിവ് പദ്ധതി ഉത്ഘാടനം ചെയ്തു
പീരുമേട്: പള്ളികുന്ന് സി.എസ്.ഐപള്ളിയിൽ അലിവ് പദ്ധത തുടങ്ങി. അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അഫിൻ ആൽബർട്ട് ഉത്ഘാടനം നിർവഹിച്ചു. ഇടവക വികാരി റവ. ലിജു ഏബ്രഹാം…

ഓണക്കിറ്റ് വിതരണവും പൊതുയോഗവും സംഘടിപ്പിച്ചു.
തിരുവനന്തപുരം: മുട്ടത്തറ സാഗര റെസിഡൻസ് അസോസിയേഷന്റെ പൊതുയോഗവും ഓണക്കിറ്റ് വിതരണവും ബുധനാഴ്ച ദ നടന്നു.ഓണക്കിറ്റ് വിതരണം എസ്എസ്എൽസി പ്ലസ് ടു വിജയികൾക്ക് പുരസ്കാര വിതരണവും പൂന്തറ എസ്…

ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു
ആലപ്പുഴ: ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. അപകടത്തിൽ ആളപായമില്ല. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള യാത്രക്കാരാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്. പുക…