വാഷിംഗ്ടൺ ഡിസി: തീരുവയുദ്ധത്തിൽ വീണ്ടും ചൈനയ്ക്കെതിരേ യുഎസ് പ്രസിഡന്റ് ഡൊണാൾ ട്രംപ്. ചൈനയ്ക്കെതിരേ100 ശതമാനം അധിക തീരുവ എർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള ഉച്ചകോടി റദ്ദാക്കുമെന്നും ട്രംപ് ഭീഷണിമുഴക്കി. ഇതോടെ, അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ബീജിംഗുമായുള്ള വ്യാപാരയുദ്ധം വീണ്ടും കത്തിപ്പടർന്നു. നവംബർ ഒന്നു മുതൽ അധിക നികുതി പ്രാബല്യത്തിൽ വരുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം വീണ്ടും കത്തിപ്പടർന്നതോടെ ഓഹരി വിപണികൾ ഇടിഞ്ഞു. നാസ്ഡാക്ക് 3.6 ശതമാനവും എസ് ആൻഡ് പി 500 2.7 ശതമാനവും ഇടിഞ്ഞു. ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്ക നിലവിൽ 30 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. അതേസമയം, ചൈനയുടെ പ്രതികാരതീരുവ നിലവിൽ വെറും 10 ശതമാനം മാത്രമാണ്.താരിഫ് പ്രഖ്യാപനത്തിനു മണിക്കൂറുകൾക്കു മുന്പ്. അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങൾ വിശദമായി പ്രതിപാദിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് ചൈന കത്തുകൾ അയച്ചിട്ടുണ്ടെന്ന് പറഞ്ഞ്, തന്റെ ട്രൂത്ത് സോഷ്യൽ നെറ്റ്വർക്കിൽ ട്രംപ് അപ്രതീക്ഷിത പ്രതികരണം നടത്തിയിരുന്നു. സ്മാർട്ട്ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ മുതൽ സൈനിക ഉപകരണങ്ങൾ, പുനരുപയോഗ ഊർജസാങ്കേതികവിദ്യ എന്നിവ ഉൾപ്പെടെയുള്ള നിർമാണത്തിന് അപൂർവ ധാതുക്കൾ നിർണായകഘടകമാണ്. ഈ വസ്തുക്കളുടെ ആഗോള ഉത്പാദനത്തിലും സംസ്കരണത്തിലും ചൈന ആധിപത്യം പുലർത്തുന്നു. അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തിൽ ചൈന ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
Related Posts

ഏറ്റുമാനൂർ: മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ച നടൻ വിജയരാഘവനെ അദ്ദേഹത്തിന്റെ വസതിയിലെത്തി എസ് പി പിള്ള സ്മാരക ട്രസ്റ്റ് ആദരിച്ചു. ട്രസ്റ്റ് പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ…

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
ദോഹ: ഖത്തറിലെ ദോഹയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പി.എം.ആർ.സി വൈസ് ചെയർമാൻ വൈശ്യന് കടാങ്കോട്ട മമ്പറം സഫ മൻസിലിൽ വി.കെ. നാസറിൻ്റെ മകനായ എ.പി. സഫ്വാൻ…

പാലക്കാട് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭർതൃ വീട്ടിൽ പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി വൈഷ്ണവിയെ(26) മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവ് ദീക്ഷിത് നേ അറസ്റ്റ് ചെയ്തു. വൈഷ്ണവിയെ ഇയാൾ ശ്വാസംമുട്ടിച്ച്…