വെള്ളിയാഴ്ച രാത്രി കോയമ്പത്തൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ ലക്കിടി സ്വദേശി പ്രദീപിനെ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. കണ്ടക്ടറുടെ തൊട്ടടുത്തുള്ള സീറ്റിൽ ഇരുന്ന പെൺകുട്ടിയോട് സമീപത്തിരുന്ന് മോശമായ രീതിയിൽ സമീപിക്കുകയും സ്പർശിക്കുകയും ചെയ്തുവെന്ന് തൃശൂർ സ്വദേശിയായ 19 കാരിയുടെ പരാതിയിൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി പോലീസിന്റെ ഔദ്യോഗി നമ്പർ വിളിച്ച് പരാതിപ്പെടുകയായിരുന്നു. തുടർന്ന് പട്ടാമ്പിയിൽ വച്ച് പോലീസ് ചെയ്യാതെ അറസ്റ്റ് ചെയ്തു.
